കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല സംസ്ഥാന കൗണ്‍സിലറും കുവൈത്ത് കെ.എം.സി.സിയുടെ സ്ഥാപക നേതാവുമായ അതിഞ്ഞാലിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (80) അന്തരിച്ചു. പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള സ്റ്റേറ്റ് ബില്‍ഡിങ് അസോസിയേഷന്‍ സ്ഥാപക വൈസ് പ്രസിഡണ്ടും അതിഞ്ഞാല്‍ മുസ്ലിം ജമാ അത് പ്രസിഡണ്ടുമായിരുന്നു. അതിഞ്ഞാലില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലിലെത്തിയ നേതാവാണ്. 1970-75 കാലയളവിനുള്ളില്‍ കുവൈത്തിലേക്ക് ജോലി തേടിപ്പോയ അദ്ദേഹം അവിടെ കെ.എം.സി.സിയുടെയും മുസ്ലിം സാധു സംരക്ഷണ […]

![കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ് കെ.വി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു](https://utharadesam.com/wp-content/uploads/2022/08/Abdul-Rahman-haji.jpg)
കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല സംസ്ഥാന കൗണ്‍സിലറും കുവൈത്ത് കെ.എം.സി.സിയുടെ സ്ഥാപക നേതാവുമായ അതിഞ്ഞാലിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (80) അന്തരിച്ചു. പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള സ്റ്റേറ്റ് ബില്‍ഡിങ് അസോസിയേഷന്‍ സ്ഥാപക വൈസ് പ്രസിഡണ്ടും അതിഞ്ഞാല്‍ മുസ്ലിം ജമാ അത് പ്രസിഡണ്ടുമായിരുന്നു. അതിഞ്ഞാലില്‍ നിന്ന് ചെറുപ്പത്തില്‍ തന്നെ മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലിലെത്തിയ നേതാവാണ്. 1970-75 കാലയളവിനുള്ളില്‍ കുവൈത്തിലേക്ക് ജോലി തേടിപ്പോയ അദ്ദേഹം അവിടെ കെ.എം.സി.സിയുടെയും മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റെയും സ്ഥാപകരില്‍ പ്രമുഖനാണ്. കെ.എം. സി.സിയുടെ ജില്ലാ പ്രസിഡണ്ട് പദവിയുള്‍പ്പെടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മുന്‍ പ്രവാസികള്‍ക്കായി സംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ സംസ്ഥാന കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടായി. കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന, സംയുക്ത ജമാഅത്ത്, ക്രസന്റ് സ്‌കൂള്‍ കമ്മിറ്റി എന്നിവയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അഷറഫ്, ഷാഫി, അബ്ദുല്‍ സലാം, ആയിഷ. മരുമക്കള്‍: സനില, ഫബീന, നസീമ, ഷരിഫ്. സഹോദങ്ങള്‍: കെ.വി.അബ്ദുല്ല ഹാജി, പരേതനായ കെ.വി. മൊയ്തു.