കുവൈത്ത് കെ.എം.സി.സി റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ മതകാര്യ വിംഗ് റമദാനില്‍ നടത്തിയ ക്വിസ് സീസണ്‍-4 വിജകള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഹസ്സന്‍ ബല്ല ഖിറാഹത്ത് നടത്തി. മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഇക്ബാല്‍ മാവിലാടം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഫാറൂഖ് തെക്കേക്കാട്, ജില്ലാ വൈസ് പ്രസിഡണ്ട് ശുഹൈല്‍ ബല്ല, മണ്ഡലം സെക്രട്ടറി റഹീം ചെര്‍ക്കളം, അഹ്മദ് ആസാദ് […]

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ മതകാര്യ വിംഗ് റമദാനില്‍ നടത്തിയ ക്വിസ് സീസണ്‍-4 വിജകള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഹസ്സന്‍ ബല്ല ഖിറാഹത്ത് നടത്തി. മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഇക്ബാല്‍ മാവിലാടം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഫാറൂഖ് തെക്കേക്കാട്, ജില്ലാ വൈസ് പ്രസിഡണ്ട് ശുഹൈല്‍ ബല്ല, മണ്ഡലം സെക്രട്ടറി റഹീം ചെര്‍ക്കളം, അഹ്മദ് ആസാദ് നഗര്‍, മുഹമ്മദ് ശുഹൈബ് ഷെയ്ഖ് എന്നിവര്‍ വിതരണം ചെയ്തു. ജില്ലാ ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, വൈസ് പ്രസിഡണ്ട് അബ്ദുല്ല കടവത്ത് സംസാരിച്ചു. കണ്‍വീനവര്‍ ഉസ്മാന്‍ അബ്ദുല്ല സ്വാഗതവും ജനറല്‍ സെക്രട്ടറി നവാസ് പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it