ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി കുവൈത്ത് കാസര്‍കോട് ജില്ലാ അസോസിയേഷന്‍

കുവൈത്ത്: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ.ഇ.എ കുവൈത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കാസര്‍കോട് ജില്ലയിലേക്ക് കയറ്റി അയച്ചു. എല്ലാ ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോട് കൂടി സംഘടിപ്പിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുവാന്‍ സംഘടനക്ക് സാധിച്ചു. എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് എത്തിക്കുന്ന സിലാണ്ടറുകള്‍ ജൂലയ്യയില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈമാറി. പാട്രണ്‍ മഹമൂദ് അപ്‌സര, രാമകൃഷ്ണന്‍ കള്ളാര്‍, മുനീര്‍ കുനിയ, സുബൈര്‍ കാടങ്കോട്, ഹനീഫ് പാലായി, മൊയ്തു […]

കുവൈത്ത്: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ.ഇ.എ കുവൈത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കാസര്‍കോട് ജില്ലയിലേക്ക് കയറ്റി അയച്ചു.
എല്ലാ ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോട് കൂടി സംഘടിപ്പിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുവാന്‍ സംഘടനക്ക് സാധിച്ചു. എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് എത്തിക്കുന്ന സിലാണ്ടറുകള്‍ ജൂലയ്യയില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈമാറി. പാട്രണ്‍ മഹമൂദ് അപ്‌സര, രാമകൃഷ്ണന്‍ കള്ളാര്‍, മുനീര്‍ കുനിയ, സുബൈര്‍ കാടങ്കോട്, ഹനീഫ് പാലായി, മൊയ്തു ഉദുമ എന്നിവര്‍ പങ്കെടുത്തു.
എയര്‍ കാര്‍ഗോ വഴി കൊച്ചിയില്‍ എത്തിക്കുന്ന സിലിണ്ടറുകള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചതിന് ശേഷം കാസര്‍കോട് ജില്ലാ ആരോഗ്യവകുപ്പും കാസര്‍കോട് അസോസിയേഷന്‍ കുവൈത്ത് പ്രസിഡണ്ട് പി.എ നാസറും ഏറ്റുവാങ്ങി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ വിതരണം ചെയ്യും.

Related Articles
Next Story
Share it