കുവൈത്ത് തീപിടിത്തം: രഞ്ജിത്തിന് നാട് കണ്ണീരോടെ വിട നല്‍കി
ചെര്‍ക്കള: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്തിന് നാട് കണ്ണീരോടെ വിട നല്‍കി. ഇന്നലെ രാത്രി 8. 30 മണിയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. രഞ്ജിത്തിനെ ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഒഴുകിയെത്തിയത്. വീടിന്റെ താങ്ങും തണലുമായിരുന്ന രഞ്ജിത്തിന്റെ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണ് സൃഷ്ടിച്ചത്. ദുഖഭാരം താങ്ങാനാകാതെ തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും […]

ചെര്‍ക്കള: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ രഞ്ജിത്തിന് നാട് കണ്ണീരോടെ വിട നല്‍കി. ഇന്നലെ രാത്രി 8. 30 മണിയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. രഞ്ജിത്തിനെ ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഒഴുകിയെത്തിയത്. വീടിന്റെ താങ്ങും തണലുമായിരുന്ന രഞ്ജിത്തിന്റെ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണ് സൃഷ്ടിച്ചത്. ദുഖഭാരം താങ്ങാനാകാതെ തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. മൃതദേഹം കൊണ്ടുവരുമെന്ന് അറിഞ്ഞതോടെ ഇന്നലെ സന്ധ്യമുതല്‍ കുണ്ടടുക്കം പ്രദേശത്ത് ജനങ്ങള്‍ തിങ്ങിനിറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കലക്ടര്‍ കെ ഇമ്പശേഖര്‍, എ.പി അബ്ദുല്ലക്കുട്ടി, പി കരുണാകരന്‍, എം.വി ബാലകൃഷ്ണന്‍, പി.കെ ഫൈസല്‍, കല്ലട്ര മാഹിന്‍ഹാജി, കെ ശ്രീകാന്ത്, ബേബി ബാലകൃഷ്ണന്‍, ഷാനവാസ് പാദൂര്‍, കെ.പി സതീഷ്ചന്ദ്രന്‍, ഖാദര്‍ ബദരിയ, ഫാ. മാത്യു ബേബി, എം.എല്‍ അശ്വിനി തുടങ്ങി നിരവധി പേരാണ് രഞ്ജിത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചത്. വീട്ടുവളപ്പിലെ അസൗകര്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. തുടര്‍ന്ന് കുണ്ടടുക്കത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കുവൈത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തിരുന്ന രഞ്ജിത്ത് അവസാനമായി നാട്ടിലെത്തിയിരുന്നത് പുതുതായി നിര്‍മ്മിച്ച വീടിന്റെ പാലുകാച്ചലിനാണ്. പിന്നീട് തിരിച്ചുപോയ രഞ്ജിത്ത് അടുത്ത മാസം നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിലുമായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ആകസ്മിക വിയോഗം.