ഉംറ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശങ്ങളുമായി കുവ
കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ തീര്‍ഥാടകരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മക്കയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് മാത്രമേ പുനരംഭിക്കുകയുള്ളു. 18നും 50നും വയസ്സിന് ഇടയിലുള്ള ആളുകള്‍ക്കു മാത്രമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉംറക്ക് അവസരമുള്ളുവെന്ന് സൗദി ഹജ്ജ് മിനിസ്ട്രി അറിയിപ്പില്‍ പറയുന്നു. ചെറു സംഘങ്ങളായി […]

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ തീര്‍ഥാടകരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മക്കയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് മാത്രമേ പുനരംഭിക്കുകയുള്ളു.
18നും 50നും വയസ്സിന് ഇടയിലുള്ള ആളുകള്‍ക്കു മാത്രമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉംറക്ക് അവസരമുള്ളുവെന്ന് സൗദി ഹജ്ജ് മിനിസ്ട്രി അറിയിപ്പില്‍ പറയുന്നു. ചെറു സംഘങ്ങളായി മാത്രമേ ഹറമിലേക്കു ദിവസം പതിനായിരം തീര്‍ഥാടകര്‍ എന്ന രീതിയില്‍ പ്രവേശനമുള്ളു. അതിനു രജിസ്‌ട്രേഷന്‍ ചെയ്തതിനു ശേഷം അതാതു ഉംറ കമ്പനികളില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമെ ഹോട്ടലില്‍ നിന്ന് പുറപ്പെടാവൂ. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകളില്‍ റൂമില്‍ രണ്ട് പേര്‍ക്ക് താമസം അനുവദിക്കും. ഇതിന് മുമ്പായി ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് ചെലവേറും. കോവിഡിന് മുമ്പുണ്ടായിരുന്നതില്‍ ഇരട്ടിയോളം സാമ്പത്തിക ചെലവ് വരുമെന്ന് കേരളൈറ്റ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍ (കുവ) എക്‌സിക്യൂട്ടീവ് യോഗം കണക്കുകള്‍ സഹിതം വിലയിരുത്തി.
ഉംറക്ക് ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്കും ഉംറ സേവനവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അതാതു സമയങ്ങളില്‍ സൗദി ഹജ്ജ് മന്ത്രലയത്തിന്റെ അറിയിപ്പുകള്‍ കുവ മെമ്പര്‍മാരിലേക്കും തീര്‍ഥാടകരിലേക്കും എത്തിക്കാനും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി തീര്‍ത്ഥടകര്‍ക്കും ഏജന്‍സികള്‍ക്കും സഹായകമായി പ്രവര്‍ത്തിക്കാനും കുവ യോഗം തീരുമാനിച്ചു. ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് അല്‍ കൗസരി പ്രാര്‍ത്ഥന നടത്തി. കുവ സ്റ്റേറ്റ് പ്രസിഡണ്ട് സൈദ്മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. സിദ്ദീഖ്, ട്രഷറര്‍ മുഹമ്മദ് അലി പ്രസംഗിച്ചു.