കുത്തിരിപ്പ് മുഹമ്മദിന്റെ മയ്യത്ത് ഖബറടക്കി; ഓര്‍മ്മയായത് കാല്‍പന്തുകളിയുടെ കാവല്‍ഭടന്‍

മൊഗ്രാല്‍: മൊഗ്രാലിന്റെ ഫുട്‌ബോള്‍ രംഗത്ത് നിറഞ്ഞുനിന്നിരുന്ന പഴയകാല കളിക്കാരനും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ദീര്‍ഘകാല കോച്ചും മാനേജറുമായിരുന്ന കുത്തിരിപ്പ് മുഹമ്മദ് (82) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അസുഖംമൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മയ്യത്ത് ഇന്നുച്ചയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നൂറു വര്‍ഷം പഴക്കംചെന്ന മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആവേശമായിരുന്നു കുത്തിരിപ്പ് മുഹമ്മദ്. 1952 മുതലാണ് അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങിയത്. ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കുത്തിരിപ്പ് മുഹമ്മദ് […]

മൊഗ്രാല്‍: മൊഗ്രാലിന്റെ ഫുട്‌ബോള്‍ രംഗത്ത് നിറഞ്ഞുനിന്നിരുന്ന പഴയകാല കളിക്കാരനും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ദീര്‍ഘകാല കോച്ചും മാനേജറുമായിരുന്ന കുത്തിരിപ്പ് മുഹമ്മദ് (82) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അസുഖംമൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മയ്യത്ത് ഇന്നുച്ചയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
നൂറു വര്‍ഷം പഴക്കംചെന്ന മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആവേശമായിരുന്നു കുത്തിരിപ്പ് മുഹമ്മദ്. 1952 മുതലാണ് അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങിയത്. ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കുത്തിരിപ്പ് മുഹമ്മദ് വഹിച്ച പങ്ക് വലുതാണ്. കളിക്കളത്തില്‍ റഫറിയായും കോച്ചായും ടീം മാനേജറായും ഇക്കാലമത്രയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ദേശീയ-സംസ്ഥാന താരങ്ങള്‍ക്കൊപ്പം കുത്തിരിപ്പ് മുഹമ്മദ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
ബീഡിതെറുപ്പ്കാരനായ മുഹമ്മദ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. 1959ല്‍ കുമ്പളയില്‍ ബീഡി കമ്പനിക്കെതിരെ നടന്ന കുത്തിയിരുപ്പ് സമരത്തില്‍ പങ്കെടുത്തതിന് എ.കെ.ജിയാണ് കുത്തിരിപ്പ് മുഹമ്മദ് എന്ന പേര് നല്‍കിയത്. ഒരുതവണ കുമ്പള പഞ്ചായത്തിലേക്ക് മൊഗ്രാലില്‍ നിന്ന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (അരമന ജ്വല്ലറി), ആസിഫ് ഇക്ബാല്‍, സുഹ്‌റ. മരുമകള്‍: സിദ്ദീഖ് ടി.എം മൊഗ്രാല്‍, ഫസീന (പാലക്കുന്ന്), ആയിഷ (പൊസോട്ട്). സഹോദരങ്ങള്‍. അബ്ദുല്‍ ഖാദര്‍, ആയിഷ ബണ്ണത്തംകടവ്, പരേതരായ അന്തുഞ്ഞി, മറിയമ്മ.
കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തില്‍ ദുഃഖ സൂചകമായി ഇന്ന് ഉച്ചവരെ മൊഗ്രാലില്‍ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിക്കുന്നു. വൈകുന്നേരം മൊഗ്രാലില്‍ അനുശോചന യോഗം ചേരും. നിര്യാണത്തില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ് അനുശോചിച്ചു.

Related Articles
Next Story
Share it