കുട്ടക്കനി സ്‌കൂളിന് 25 സെന്റ് കൃഷിസ്ഥലം സമ്മാനമായി വാങ്ങിച്ചു നല്‍കി സ്‌കൂള്‍ പി.ടി.എ

കൂട്ടക്കനി: പരിസ്ഥിതിദിനത്തില്‍ കൂട്ടക്കനി വിത്തിറക്കിയത് സ്വന്തമായി വാങ്ങിയ കൃഷിയിടത്തില്‍. 2008 മുതല്‍ എല്ലാ പരിസ്ഥിതി ദിനവും കൂട്ടക്കനിയിലെ കുട്ടിക ആചരിച്ചിരുന്നത് മണ്ണില്‍ നെല്‍വ എറിഞ്ഞാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു ഇതുവരെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വന്നത്. കഴിഞ്ഞ 2 വര്‍ഷക്കാലം പി.ടി.എയും എസ്.എം.സി യും അധ്യാപകരുടേയും തീവ്രപ്രയത്‌നം കൊണ്ട് സ്വരൂപിച്ച തുക കൊണ്ട് സ്‌കൂളിന് സമീപം കൃഷിക്ക് മാത്രം 25 സെന്റ് സ്ഥലമാണ് വാങ്ങിയത്. ഈ പരിസ്ഥിതി ദിനത്തില്‍ അവിടെ മുണ്ടോടന്‍ വിത്തിറക്കി വീണ്ടും മാതൃയാകുകയാണ് കൂട്ടക്കനി. […]

കൂട്ടക്കനി: പരിസ്ഥിതിദിനത്തില്‍ കൂട്ടക്കനി വിത്തിറക്കിയത് സ്വന്തമായി വാങ്ങിയ കൃഷിയിടത്തില്‍. 2008 മുതല്‍ എല്ലാ പരിസ്ഥിതി ദിനവും കൂട്ടക്കനിയിലെ കുട്ടിക ആചരിച്ചിരുന്നത് മണ്ണില്‍ നെല്‍വ എറിഞ്ഞാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു ഇതുവരെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വന്നത്. കഴിഞ്ഞ 2 വര്‍ഷക്കാലം പി.ടി.എയും എസ്.എം.സി യും അധ്യാപകരുടേയും തീവ്രപ്രയത്‌നം കൊണ്ട് സ്വരൂപിച്ച തുക കൊണ്ട് സ്‌കൂളിന് സമീപം കൃഷിക്ക് മാത്രം 25 സെന്റ് സ്ഥലമാണ് വാങ്ങിയത്. ഈ പരിസ്ഥിതി ദിനത്തില്‍ അവിടെ മുണ്ടോടന്‍ വിത്തിറക്കി വീണ്ടും മാതൃയാകുകയാണ് കൂട്ടക്കനി. മുന്‍ അന്തര്‍ദേശീയ കാര്‍ഷിക അവാര്‍ഡ് ജേതാവ് പരേതനായ കൂട്ടക്കനി കോരേട്ടന്റെ കൊച്ചുമകള്‍ മൂന്നാം ക്ലാസ്സുകാരി വി.എസ്. സാന്‍വിയ പുതുമണ്ണില്‍ വിത്തെറിഞ്ഞാണ് സ്‌കൂള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതോടൊപ്പം സ്‌കൂള്‍ 7 സെന്റ് സ്ഥലത്ത് വനംവകുപ്പിന്റെയും പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ തയ്യാറാക്കുന്ന വിദ്യാവനം, പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.സൂരജ് അധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് പി.സി.പ്രഭാകരന്‍ അധ്യാപകര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it