പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും; ആമസോണ്‍ പ്രൈം റിലീസ് ഓഗസ്റ്റ് 11ന്

കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും. ഒ.ടി.ടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 11ന് പ്രദര്‍ശനത്തിനെത്തും. റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ഗോപി, മാമുക്കോയ, സാഗര്‍ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജേക്ക്സ് ബിജോയ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് പള്ളയല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന […]

കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം കുരുതി ഓണത്തിനെത്തും. ഒ.ടി.ടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 11ന് പ്രദര്‍ശനത്തിനെത്തും. റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ഗോപി, മാമുക്കോയ, സാഗര്‍ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ജേക്ക്സ് ബിജോയ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് പള്ളയല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും.

മെയ് 13ന് തീയേറ്ററിലെത്തേണ്ട ചിത്രം രണ്ടാം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം അടക്കം നിരവധി ചത്രങ്ങളാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീയറ്റര്‍ കാത്തുകിടക്കുന്നത്.

Related Articles
Next Story
Share it