'വെറുപ്പ് ഒരു തരി മതി, തീയായി ആളിക്കത്താന്‍'; കുരുതി ടീസര്‍ പുറത്തിറക്കി പൃഥ്വിരാജ്; വീഡിയോ
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കുരുതിയുടെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പോജിലൂടെ പൃഥ്വിരാജ് തന്നെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്നത്. 'ഞങ്ങള്‍ ആദ്യമായി സ്വയം നിര്‍മ്മിച്ച ചിത്രം. ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ക്യാമറയ്ക്ക് പിന്നിലും, മുന്നിലും.' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. അനീഷ് പള്ളിയല്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. വെറുപ്പ് ഒരു തരി മതി, തീയായി ആളി കത്താന്‍ എന്ന മാമുക്കോയയുടെ വാക്കുകളിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. […]

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കുരുതിയുടെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പോജിലൂടെ പൃഥ്വിരാജ് തന്നെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്നത്. 'ഞങ്ങള്‍ ആദ്യമായി സ്വയം നിര്‍മ്മിച്ച ചിത്രം. ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ക്യാമറയ്ക്ക് പിന്നിലും, മുന്നിലും.' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.
അനീഷ് പള്ളിയല്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. വെറുപ്പ് ഒരു തരി മതി, തീയായി ആളി കത്താന്‍ എന്ന മാമുക്കോയയുടെ വാക്കുകളിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. പകയുടെയും, വെറുപ്പിന്റെയും ഒക്കെ കഥ പറയുന്ന ചിത്രമാണ് കുരുതിയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും സിനിമയെ കുറിച്ചുള്ള ചിത്രം വ്യക്തമാക്കിയിട്ടില്ല.
'കുരുതി'യില്‍ പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം പകരുന്നത്. അഖിലേഷ് മോഹന്‍ ആണ് എഡിറ്റിംഗ്.