111-ാം വയസ്സിലും വോട്ട് രേഖപ്പെടുത്തി സി. കുപ്പച്ചി
കാസര്‍കോട്: 111-ാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി. കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486-ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി. കുപ്പച്ചി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി. കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയത്. ലോക്സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ ഇതോടെ വീട്ടിലെ വോട്ടു രേഖപ്പെടുത്തുന്നതിന് കാസര്‍കോട് ലോക്സഭാ […]

കാസര്‍കോട്: 111-ാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി. കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486-ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി. കുപ്പച്ചി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി. കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയത്. ലോക്സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ ഇതോടെ വീട്ടിലെ വോട്ടു രേഖപ്പെടുത്തുന്നതിന് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ തുടക്കമായി. മറ്റു നിയമസഭാ മണ്ഡലങ്ങളിലും വീട്ടിലെ വോട്ട് ആരംഭിച്ചു. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്‍ കൃഷ്ണനായിക് പേരു വിളിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ സുബിന്‍ രാജ് ചൂണ്ടുവിരലില്‍ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി. വീട്ടില്‍ സജ്ജമാക്കിയ താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ വോട്ട് രേഖപ്പെടുത്തി. മകന്റെ മരുമകള്‍ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി.