കുന്നുംകൈ അല്‍ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ്:<br>സൈനുല്‍ ആബിദീന്‍ തങ്ങള്‍ ചെയര്‍മാന്‍

കുന്നുംകൈ: സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെയും പാവങ്ങളെയും സഹായിക്കല്‍ മുസ്ലിമിന്റെ ബാധ്യതയാണെന്നും കാല്‍നൂറ്റാണ്ടോളമായി അത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കുന്നുംകൈ അല്‍ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ട് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പറഞ്ഞു.ട്രസ്റ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.ടി.പി അബ്ദുല്‍ കരീം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എന്‍.പി.എം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ചെയര്‍.), എന്‍.പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (ജന.കണ്‍.), ടി.പി അബ്ദുല്‍ കരീം ഹാജി പെരുമ്പട്ട […]

കുന്നുംകൈ: സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെയും പാവങ്ങളെയും സഹായിക്കല്‍ മുസ്ലിമിന്റെ ബാധ്യതയാണെന്നും കാല്‍നൂറ്റാണ്ടോളമായി അത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കുന്നുംകൈ അല്‍ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ട് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പറഞ്ഞു.
ട്രസ്റ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ടി.പി അബ്ദുല്‍ കരീം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എന്‍.പി.എം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ചെയര്‍.), എന്‍.പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (ജന.കണ്‍.), ടി.പി അബ്ദുല്‍ കരീം ഹാജി പെരുമ്പട്ട (ട്രഷ.), വി.കെ അബ്ദുല്‍ അസീസ് മങ്കയം, എ.കെ അബ്ദുറഹ്മാന്‍ ഹാജി അരിയങ്കല്‍, പി. അബ്ദുല്‍ ഖാദിര്‍ ഹാജി വാഴപ്പള്ളി (വൈസ് ചെയര്‍.), സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍, പി.കെ അബ്ദുല്‍ കരീം ഹാജി മൗകോട്, പി. പി മുഹമ്മദ് കുഞ്ഞി കുന്നുംകൈ(കണ്‍.). എന്‍.പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ വാര്‍ഷിക വരവ് ചെലവ് കണക്കും പി.കെ അബ്ദുല്‍ കരീം ഹാജി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി.പി നൂറുദ്ദീന്‍ മൗലവി, പി.കെ അബ്ദുല്ലത്തീഫ്, എം.ടി.പി അബ്ദുല്‍ ഖാദിര്‍ ഹാജി, പി അബ്ദുല്‍ ഹമീദ് ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, വി.കെ ശൗകത്തലി മാസ്റ്റര്‍, കെ.എന്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എന്‍.പി നൗഫല്‍ സംസാരിച്ചു.

Related Articles
Next Story
Share it