മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'; കുഞ്ഞെല്‍ദോയിലെ ഗാനം ശ്രദ്ധേയമാകുന്നു
കൊച്ചി: മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'... ശ്രദ്ധേയമാകുകയാണ് ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോയിലെ ഗാനം. ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'മനസു നന്നാവട്ടെ' എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് […]

കൊച്ചി: മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'... ശ്രദ്ധേയമാകുകയാണ് ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോയിലെ ഗാനം. ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'മനസു നന്നാവട്ടെ' എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.
സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം പകരുന്നു. പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് കുഞ്ഞൊല്‍ദോ. ചിത്രത്തിന്റെതായി പോസ്റ്റററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'മനസ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയത്. ശ്രീരാമ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.