തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച കുഞ്ഞമ്പു ഓര്‍മ്മയായി

ബദിയടുക്ക: തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച ജല മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന കുണ്ടംകുഴി ബീംബുങ്കാല്‍ നീര്‍ക്കയത്തെ സി. കുഞ്ഞമ്പു (71) ഓര്‍മ്മയായി.ജലശേഖരണ രീതിയായ തുരങ്കത്തിന്റെ (സുരങ്ക) നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു കുഞ്ഞമ്പു. 16-ാം വയസ് മുതല്‍ സ്വന്തമായി തുരങ്കനിര്‍മ്മാണം തുടങ്ങിയ കുഞ്ഞമ്പു 50 വര്‍ഷത്തോളം ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. ഒരു മെഴുകുതിരിയും പിക്കാസും കുട്ടയും മണ്‍വെട്ടിയുമായി ഇറങ്ങുന്ന കുഞ്ഞമ്പു 230 കോല്‍ നീളമുള്ള തുരങ്കം വരെ നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സ്ഥാനം […]

ബദിയടുക്ക: തുരങ്കത്തിന്റെ നിര്‍മ്മാണത്തിലുടെയും വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിലും കഴിവ് തെളിയിച്ച ജല മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന കുണ്ടംകുഴി ബീംബുങ്കാല്‍ നീര്‍ക്കയത്തെ സി. കുഞ്ഞമ്പു (71) ഓര്‍മ്മയായി.
ജലശേഖരണ രീതിയായ തുരങ്കത്തിന്റെ (സുരങ്ക) നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു കുഞ്ഞമ്പു. 16-ാം വയസ് മുതല്‍ സ്വന്തമായി തുരങ്കനിര്‍മ്മാണം തുടങ്ങിയ കുഞ്ഞമ്പു 50 വര്‍ഷത്തോളം ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. ഒരു മെഴുകുതിരിയും പിക്കാസും കുട്ടയും മണ്‍വെട്ടിയുമായി ഇറങ്ങുന്ന കുഞ്ഞമ്പു 230 കോല്‍ നീളമുള്ള തുരങ്കം വരെ നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സ്ഥാനം കണ്ടെത്താനും ഇദ്ദേഹത്തിന്റെ മിടുക്ക് അപാരമാണ്. കാസര്‍കോട് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളിലുമായി ആയിരത്തിലേറെ തുരങ്കങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ളത്.
നേരത്തെ കര്‍ണാടകയിലെ ഒരു പരിപാടിയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം കുഞ്ഞമ്പുവിനെ അഭിനന്ദിച്ചിരുന്നു. മണ്ണിനെയും നാടിനെ അറിയുന്ന കുഞ്ഞമ്പുവിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിയിരുന്നു.
ആരോഗ്യ പ്രശ്നം കാരണം സുരങ്ക നിര്‍മ്മാണത്തില്‍ അടുത്തകാലത്ത് സജീവമായിരുന്നില്ല. എന്നാല്‍ ജലനിര്‍ണ്ണയ ജോലിയില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബേഡഡുക്ക പഞ്ചായത്തിലെ സോക്കര്‍ വേദിയില്‍ നാട്ടുകാരുടെ ആദരവ് ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു.
ഭാര്യ: ശാരദ. മക്കള്‍: രതീഷ് (വ്യാപാരി പൊയിനാച്ചി), വാസന്തി (ബ്യൂട്ടീഷ്യന്‍ പൊയിനാച്ചി), ദയാമണി (ആശാവര്‍ക്കര്‍, അഡൂര്‍). മരുമക്കള്‍: ശ്രീധരന്‍ (അഡൂര്‍), തമ്പാന്‍ (നീര്‍ക്കയ), വിദ്യ (കുമ്പള). സഹോദരങ്ങള്‍: സി. ജാനകി, സി. ഗോപി, അമ്മാളു.

Related Articles
Next Story
Share it