കൊടക്കാട്: പൊള്ളപ്പൊയില്‍ എ.എല്‍.പി. സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനും ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സക്രിയ സാന്നിധ്യവുമായ എം.വി. കുഞ്ഞിരാമന് മാസ്റ്റര്‍ (82) അന്തരിച്ചു.
2000-2005 വര്‍ഷത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കര്‍ഷക സംഘം കൊടക്കാട് വില്ലേജ് സെക്രട്ടറി, കെ.പി.ടി.യു., കെ.എസ്.ടി.എ. ജില്ലാ ഭാരവാഹി, പൊള്ളപ്പൊയില്‍ വികസന സമിതി സെക്രട്ടറി, കുടിവെള്ള പദ്ധതി കണ്‍വീനര്‍, കൈരളി സ്പോര്‍ട്സ് ക്ലബ്ബ് സ്ഥാപക പ്രസിഡണ്ട്, ബാലകൈരളി ഗ്രന്ഥാലയം സെക്രട്ടറി, പ്രസിഡണ്ട്, കുന്നും കിണറ്റുകര, കുഞ്ഞിപ്പാറ, ആനിക്കാടി, പൊള്ളപ്പൊയില്‍ എന്നീ സി.പിഎം. ബ്രാഞ്ചുകളുടെ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
കൈരളി ആര്‍ട്സ് ക്ലബ്ബിന്റെ നാടകങ്ങളിലും കളമ്പാട്ടിലും വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ശോകപക്ഷി, കണ്ണാടി എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു.
ഭാര്യ: പി.വി. നാരായണി. മക്കള്‍: പി.വി. ഉഷ ആനിക്കാടി, പ്രദീപ് കൊടക്കാട്, പി.വി. ഉമ. മരുമക്കള്‍: കെ. മുരളി (നീലിമ കളര്‍ലാബ് ആന്റ് സ്റ്റുഡിയോ ചെറുവത്തൂര്‍), എം.വി. ശ്രീലത, പള്ളിക്കര, വി. കൃഷ്ണന് (റിട്ട. അസി.എഞ്ചിനീയര്‍ കെ.എസ്.ഇ.ബി. പിലിക്കോട്). സഹോദരങ്ങള്‍: കെ.എം.വി. രാഘവന്, പരേതയായ കെ. നാരായണി.