അടച്ചിടലിന്റെ ദുരിതത്തിനിടയിലും സത്യസന്ധത കൈവിടാതെ കുഞ്ഞിക്കണ്ണന്‍

ഉദുമ: കോവിഡിന്റെ വ്യാപനത്തില്‍ നീണ്ട നാള്‍ സോഫ റിപ്പയറിംഗ് കട അടച്ചിടേണ്ടി വന്ന ഉദുമ പാലക്കുന്നിലെ കുഞ്ഞിക്കണ്ണന്‍ സത്യസന്ധത കൈവിടാന്‍ തയ്യാറല്ല. നീണ്ട ഇടവേളക്ക് ശേഷം റിപ്പയറിംഗിന് ലഭിച്ച സോഫയുടെ ഇടയില്‍ കണ്ട സ്വര്‍ണ്ണ കൈ ചെയിന്‍ ഉടമയെ വിളിച്ചു വരുത്തി തിരിച്ചുനല്‍കിയാണ് കുഞ്ഞിക്കണ്ണന്‍ തന്റെ സത്യസന്ധത തെളിയിച്ചത്. വെളുത്തോളിയിലെ ജിതിന്‍ ചന്ദ്രന്‍ റിപ്പയറിംഗിന് നല്‍കിയ സോഫയിലാണ് കൈ ചെയിന്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. സ്വര്‍ണ്ണാഭരണമാണെന്ന് മനസിലായതോടെ കുഞ്ഞിക്കണ്ണന്‍ ഉടമയെ വിളിച്ചു വിവരം പറയുകയായിരുന്നു. അപ്പോഴാണ് ഒരു വര്‍ഷം […]

ഉദുമ: കോവിഡിന്റെ വ്യാപനത്തില്‍ നീണ്ട നാള്‍ സോഫ റിപ്പയറിംഗ് കട അടച്ചിടേണ്ടി വന്ന ഉദുമ പാലക്കുന്നിലെ കുഞ്ഞിക്കണ്ണന്‍ സത്യസന്ധത കൈവിടാന്‍ തയ്യാറല്ല. നീണ്ട ഇടവേളക്ക് ശേഷം റിപ്പയറിംഗിന് ലഭിച്ച സോഫയുടെ ഇടയില്‍ കണ്ട സ്വര്‍ണ്ണ കൈ ചെയിന്‍ ഉടമയെ വിളിച്ചു വരുത്തി തിരിച്ചുനല്‍കിയാണ് കുഞ്ഞിക്കണ്ണന്‍ തന്റെ സത്യസന്ധത തെളിയിച്ചത്.
വെളുത്തോളിയിലെ ജിതിന്‍ ചന്ദ്രന്‍ റിപ്പയറിംഗിന് നല്‍കിയ സോഫയിലാണ് കൈ ചെയിന്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. സ്വര്‍ണ്ണാഭരണമാണെന്ന് മനസിലായതോടെ കുഞ്ഞിക്കണ്ണന്‍ ഉടമയെ വിളിച്ചു വിവരം പറയുകയായിരുന്നു. അപ്പോഴാണ് ഒരു വര്‍ഷം മുമ്പ് കാണാതായ ഭാര്യ ചൈതന്യയുടെ കൈ ചെയിന്‍ നഷ്ടപ്പെട്ട കാര്യം ജിതിന്‍ ഓര്‍ത്തത്. വിവാഹത്തിന് പുറത്തു പോയപ്പോള്‍ നഷ്ടപ്പെട്ടു പോയെന്നു കരുതിയതായിരുന്നു അവര്‍. ആഴ്ചകളോളം വീട്ടിലും പറമ്പിലും പോയ വഴികളിലെല്ലാം തിരഞ്ഞു നടന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണം തങ്ങളുടെ സോഫയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് കുഞ്ഞിക്കണ്ണന്‍ വിളിച്ചറിയിച്ചപ്പോഴാണ് അറിയുന്നത്. സ്വര്‍ണ്ണം തിരിച്ചു കിട്ടിയ ആഹ്ലാദത്തിലാണ് ജിതിന്റെ കുടുംബം. ശനിയാഴ്ച റിപ്പയര്‍ ചെയ്ത സോഫയോടൊപ്പം കളഞ്ഞു പോയ കൈ ചെയിനും ജിതിനെ ഏല്‍പ്പിച്ചു. സോഫ വര്‍ക്കിനു പുറമേ വാഹനങ്ങളുടെ കുഷ്യന്‍ സീറ്റും ഒരുക്കുന്ന ഉദുമ പള്ളത്തില്‍ മഞ്ജുനാഥ് കുഷ്യന്‍ വര്‍ക്ക് സ്ഥാപന ഉടമയാണ് കുഞ്ഞിക്കണ്ണന്‍.

Related Articles
Next Story
Share it