കുഞ്ഞാമദ് മാസ്റ്റർ അന്തരിച്ചു

കാസർകോട്: തളങ്കര. ഗവ: മുസ്ലിം ഹൈസ്കൂൾ മുൻ അധ്യാപകൻ തെരുവത്ത് കോയപള്ളിയുടെ മുഖ്യ കാര്യദർശിയുമായ തെരുവത്ത് കോയാസ് ലൈനിൽ അലി മൻസിലെ കുഞ്ഞഹമ്മദ് മാസ്റ്റർ (79) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മരണം. ഏതാനും ആഴ്ച്ച മുമ്പാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. പിന്നീട് ന്യൂമോണിയയുടെ ലക്ഷണം കണ്ടെത്തിയിരുന്നു. 1967 മുതൽ തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചു. […]

കാസർകോട്: തളങ്കര. ഗവ: മുസ്ലിം ഹൈസ്കൂൾ മുൻ അധ്യാപകൻ തെരുവത്ത് കോയപള്ളിയുടെ മുഖ്യ കാര്യദർശിയുമായ തെരുവത്ത് കോയാസ് ലൈനിൽ അലി മൻസിലെ കുഞ്ഞഹമ്മദ് മാസ്റ്റർ (79) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മരണം. ഏതാനും ആഴ്ച്ച മുമ്പാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. പിന്നീട് ന്യൂമോണിയയുടെ ലക്ഷണം കണ്ടെത്തിയിരുന്നു.
1967 മുതൽ തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചു. ദീർഘകാലം മുസ്ലീം ഹൈസ്ക്കുളിൽ ഇംഗ്ലീഷ് വിഷയം പഠിപ്പിച്ച അദ്ദേഹം പിന്നീട് തളങ്കര കുന്നിൽ യു.പി.സ്ക്കുളിൽ പ്രധാനധ്യാപകനായി. ഇവിടെ നിന്നും 1993ലാണ് സേവന കാലാവതി പൂർത്തീയാക്കിയത്. നിലവിൽ തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറർ, തെരുവത്ത് പള്ളത്ത് കോയ പള്ളി കമ്മിറ്റി സെക്രട്ടറി, തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഹൈപവർ കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. നാട്ടിൽ നിന്ന് തന്നെ പഠിച്ച് അധ്യാപകനായി വീടിന് സമീപത്തെ വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വരിൽ ഒരാളായിരുന്നു. വലിയ ശിഷ്യഗണങ്ങൾ ഉണ്ട്.
ഭാര്യമാർ: ഉമൈബ,പരേതയായ ആയിഷ.
മക്കൾ : മൻസൂർ അലി, (ബാംഗ്ലൂർ), റിയാസ് അലി (ജസാഷ് ഡിസൈൻ ) ആബിദലി (ദുബൈ), ഷക്കീൽ, ഷംല, മരുമക്കൾ:. ഷുഹൈബ് തളങ്കര, ജുമൈല ,ജസീല .റിസ്വാന, സഹോദരങ്ങൾ:. സുബൈർ ( ബംഗ്ലൂരു) അബ്ദുള്ള, ബീഫാത്തിമ, അബ്ദുൾ റഹ്മാൻ, ആയിഷ.
മയ്യത്ത് രാത്രിയോടെ വീട്ടിലെത്തിക്കും.
Related Articles
Next Story
Share it