ലാളിത്യത്തിന്റെ പ്രതീകമായി, യുവത്വത്തിന്റെ കരുത്തുമായി നീങ്ങിയ കുഞ്ഞമ്പു മാഷ്
എണ്‍പതിന്റെ നിറവിലും യുവത്വത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞമ്പു മാഷ്. സദാ ചിരിയും ലാളിത്യവും കൈമുതലാക്കിയ മാഷിന് കമ്യൂണിസ്റ്റ് ശൈലി സ്വതസിദ്ധമായിരുന്നു. കയ്യിലൊരു കറുത്ത ബാഗുമായി മുണ്ടിന്റെ ഒരു മൂല കയ്യിലൊതുക്കി നടന്നു നീങ്ങുന്ന മാഷിനെ പലയിടത്തും കാണാം. അധ്യാപകനായിരിക്കുമ്പോള്‍ വലിയ യാത്രാ സൗകര്യങ്ങളില്ലാത്ത കാലമായിട്ടും കാട്ടിപ്പാറ, കല്ലളി പോലുള്ള ഉള്‍നാടന്‍ സ്‌കൂളുകളിലേക്ക് നേരത്തെ എത്തി ചേരുന്ന കുഞ്ഞമ്പു മാഷ് ഒരു ഗൗരവക്കാരനായി കണ്ടിട്ടേ ഇല്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കും. വിശേഷങ്ങള്‍ തിരക്കും. അടുത്ത തിരക്കിലേക്ക് നീങ്ങും. വിരമിച്ച ശേഷം […]

എണ്‍പതിന്റെ നിറവിലും യുവത്വത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞമ്പു മാഷ്. സദാ ചിരിയും ലാളിത്യവും കൈമുതലാക്കിയ മാഷിന് കമ്യൂണിസ്റ്റ് ശൈലി സ്വതസിദ്ധമായിരുന്നു. കയ്യിലൊരു കറുത്ത ബാഗുമായി മുണ്ടിന്റെ ഒരു മൂല കയ്യിലൊതുക്കി നടന്നു നീങ്ങുന്ന മാഷിനെ പലയിടത്തും കാണാം. അധ്യാപകനായിരിക്കുമ്പോള്‍ വലിയ യാത്രാ സൗകര്യങ്ങളില്ലാത്ത കാലമായിട്ടും കാട്ടിപ്പാറ, കല്ലളി പോലുള്ള ഉള്‍നാടന്‍ സ്‌കൂളുകളിലേക്ക് നേരത്തെ എത്തി ചേരുന്ന കുഞ്ഞമ്പു മാഷ് ഒരു ഗൗരവക്കാരനായി കണ്ടിട്ടേ ഇല്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കും. വിശേഷങ്ങള്‍ തിരക്കും. അടുത്ത തിരക്കിലേക്ക് നീങ്ങും.
വിരമിച്ച ശേഷം മാഷ് നാടിന്റെ മൊത്തം മാഷായി. ചിലരെ പോലെ പെന്‍ഷന്‍ വാങ്ങി വീട്ടില്‍ വിശ്രമിച്ചില്ല. മറ്റ് ചിലരെ പോലെ കൂടുതല്‍ വരുമാനത്തിനായി വഴിതേടി പോയില്ല. പെന്‍ഷന്‍ തുക ഉപയോഗിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങി. ടീച്ചര്‍ ഒരിക്കല്‍ പറയുകയുണ്ടായി. മാഷിന് ഇപ്പഴാ തിരക്കുകൂടിയത്. എന്നാലും ഈ കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യക്ക് പരിഭവം ഒട്ടും ഉണ്ടായില്ല. അഭിമാനമായിരിക്കും.
നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നേരം വൈകിയേ മാഷ് വീട്ടിലെത്തൂ. അതങ്ങനെയായിരുന്നു. മാഷിനെ എല്ലാവര്‍ക്കും വേണമെന്നതിന്റ തെളിവ്. പല കാര്യങ്ങളിലും മുന്‍പന്തിയില്‍ ഉണ്ടാകും. ചിരിക്കുന്ന മുഖവുമായി. നല്ലൊരു സംഘാടകനായിരുന്നു കുഞ്ഞമ്പു മാഷ്. മക്കള്‍ വീട്ടിലില്ലാതിരുന്നിട്ടും വീട്ടില്‍ ആളില്ലാ എന്ന പരാതി മാഷിനില്ലായിരുന്നു. മാഷ് പതിവുപോലെ എന്നും ഇറങ്ങും.
ആരും നിനച്ചിരിക്കാതെ കുഞ്ഞമ്പു മാഷും യാത്രയായി. ഒരു വീഴ്ച. അത് ഒരു വലിയ മനുഷ്യനെ നാടിന് നഷ്ടമാക്കി. തീരെ പ്രതീക്ഷിച്ചില്ല ഇത്ര പെട്ടെന്ന്. അവസാനമായി കണ്ടവര്‍ക്ക് ഉറങ്ങിക്കിടക്കുന്നതാണന്നേ തോന്നു. അപ്പോഴും ആ ചിരി അദൃശ്വത പോലെ കാണാം. എന്നും കൂടപ്പിറപ്പായിരുന്ന ആ കറുത്ത ബാഗ് എവിടെയോ ഒളിപ്പിച്ചു വെച്ച പോലെ തോന്നി. ഏയ് ഇല്ല.
മറയാത്ത ലാളിത്യവും തെറ്റാത്ത ജീവിതശൈലിയുമായി കുഞ്ഞമ്പു മാഷ് ചിരിയും കറുത്ത ബാഗുമായി നടന്നു നീങ്ങി. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരാത്ത യാത്ര.
സുരേഷ് പയ്യങ്ങാനം