ആറ് പതിറ്റാണ്ടോളം കോട്ടക്കുന്ന് മദ്രസയില്‍ മുഅല്ലിമായിരുന്ന കുഞ്ഞഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു

മൊഗ്രാല്‍പുത്തൂര്‍: ആറ് പതിറ്റാണ്ടോളം കാലം മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് ബദ്‌രിയ മദ്രസയില്‍ മുഅല്ലിമായിരുന്ന മലപ്പുറം സ്വദേശി അരിപ്ര കുഞ്ഞഹമ്മദ് മുസ്ല്യാര്‍ (87) അന്തരിച്ചു. മദ്രസ പരിപാലിക്കുന്നതിനും ഫലവൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിനും നേതൃത്വം നല്‍കി പ്രവര്‍ത്തിച്ച കുഞ്ഞഹമ്മദ് മുസ്ല്യാര്‍ ഒരേ മദ്രസയില്‍ തന്നെ ഇത്രയേറെ കാലം സേവനം അനുഷ്ടിച്ചെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നിരവധി സംഘടനകളുടേയും കോട്ടക്കുന്ന് പൗരാവലിയുടെയും നേതൃത്വത്തില്‍ ആദരവും സംഘടിപ്പിച്ചിരുന്നു. നിലവില്‍ കോട്ടക്കുന്ന് മദ്രസയില്‍ സദര്‍ മുഅല്ലിമായ മുഹമ്മദലി മുസ്ല്യാര്‍ ഉള്‍പ്പെടെ ആറുമക്കളുണ്ട്. നിര്യാണത്തില്‍ കോട്ടക്കുന്ന് ജമാഅത്ത് […]

മൊഗ്രാല്‍പുത്തൂര്‍: ആറ് പതിറ്റാണ്ടോളം കാലം മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് ബദ്‌രിയ മദ്രസയില്‍ മുഅല്ലിമായിരുന്ന മലപ്പുറം സ്വദേശി അരിപ്ര കുഞ്ഞഹമ്മദ് മുസ്ല്യാര്‍ (87) അന്തരിച്ചു. മദ്രസ പരിപാലിക്കുന്നതിനും ഫലവൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിനും നേതൃത്വം നല്‍കി പ്രവര്‍ത്തിച്ച കുഞ്ഞഹമ്മദ് മുസ്ല്യാര്‍ ഒരേ മദ്രസയില്‍ തന്നെ ഇത്രയേറെ കാലം സേവനം അനുഷ്ടിച്ചെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നിരവധി സംഘടനകളുടേയും കോട്ടക്കുന്ന് പൗരാവലിയുടെയും നേതൃത്വത്തില്‍ ആദരവും സംഘടിപ്പിച്ചിരുന്നു. നിലവില്‍ കോട്ടക്കുന്ന് മദ്രസയില്‍ സദര്‍ മുഅല്ലിമായ മുഹമ്മദലി മുസ്ല്യാര്‍ ഉള്‍പ്പെടെ ആറുമക്കളുണ്ട്. നിര്യാണത്തില്‍ കോട്ടക്കുന്ന് ജമാഅത്ത് കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും അനുശോചിച്ചു.

Related Articles
Next Story
Share it