കുന്താപുരത്ത് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ഉഡുപ്പി: കുന്താപുരത്ത് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി. കാര്‍വികേരി സ്വദേശി രാഘവേന്ദ്ര ഷെരേഗര്‍ എന്ന ബന്‍സ് രഘു(42)വാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ തീര്‍ത്ഥഹള്ളി സ്വദേശി ഷാഫിക്കെതിരെ കുന്താപുരം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഹോണ്ട സിറ്റി കാര്‍ ഓടിച്ചുപോകുകയായിരുന്ന രാഘവേന്ദ്രയെ മറ്റൊരു കാറിലെത്തിയ ഷാഫി തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷാഫി രാഘവേന്ദ്രയുടെ തുടയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവേന്ദ്രയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. രാഘവേന്ദ്രയെ കുത്തുമ്പോള്‍ ഒരു ദൃക്‌സാക്ഷി […]

ഉഡുപ്പി: കുന്താപുരത്ത് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി. കാര്‍വികേരി സ്വദേശി രാഘവേന്ദ്ര ഷെരേഗര്‍ എന്ന ബന്‍സ് രഘു(42)വാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ തീര്‍ത്ഥഹള്ളി സ്വദേശി ഷാഫിക്കെതിരെ കുന്താപുരം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഹോണ്ട സിറ്റി കാര്‍ ഓടിച്ചുപോകുകയായിരുന്ന രാഘവേന്ദ്രയെ മറ്റൊരു കാറിലെത്തിയ ഷാഫി തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷാഫി രാഘവേന്ദ്രയുടെ തുടയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവേന്ദ്രയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. രാഘവേന്ദ്രയെ കുത്തുമ്പോള്‍ ഒരു ദൃക്‌സാക്ഷി പ്രതിയുടെ ഫോട്ടോയും കാറും പകര്‍ത്തിയിരുന്നു. ഇതിലൂടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഷാഫി കുറച്ചു നാളുകളായി കുന്താപുരത്തെ ലോഡ്ജില്‍ താമസിച്ചിരുന്നു. ഒളിവില്‍ പോയ ഷാഫിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
ചില സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് രാഘവേന്ദ്രക്ക് കുത്തേറ്റതെന്നാണ് പ്രഥമിക നിഗമനം. രാഘവേന്ദ്രയ്ക്ക് ഭാര്യയും മകളുമുണ്ട്. കുന്താപൂരം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it