ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി, പ്രതികള്‍ ഒളിവില്‍

കുന്ദാപൂര്‍: ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ പെടുന്ന കോട്ടേശ്വറില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി കണ്ടെത്തിയത്. കോട്ടേശ്വറില്‍ നിന്നുള്ള ഉദയ് കുമാര്‍ ഷെട്ടി, മംഗളൂരുവില്‍ നിന്നുള്ള അജാം, ഉഡുപ്പിയില്‍ നിന്നുള്ള രാമ പൂജരി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ ഒളിവിലണ്. പ്രതികള്‍ക്ക് വേണ്ടി കുന്ദാപൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിശ്വസയോഗ്യമായ വിവരം […]

കുന്ദാപൂര്‍: ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ പെടുന്ന കോട്ടേശ്വറില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി കണ്ടെത്തിയത്.

കോട്ടേശ്വറില്‍ നിന്നുള്ള ഉദയ് കുമാര്‍ ഷെട്ടി, മംഗളൂരുവില്‍ നിന്നുള്ള അജാം, ഉഡുപ്പിയില്‍ നിന്നുള്ള രാമ പൂജരി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ ഒളിവിലണ്. പ്രതികള്‍ക്ക് വേണ്ടി കുന്ദാപൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വിശ്വസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോട്ടേശ്വറിലെ ഹലാഡി റോഡിലുള്ള നന്ദി ഹോട്ടലിന്റെ പുറകിലുള്ള ഉദയ് കുമാര്‍ ഷെട്ടിയുടെ ഷെഡില്‍ റെയ്ഡ് നടത്തിയത്. കുന്ദാപൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സദാശിവ ഗവരോജിയും ഫുഡ് ഇന്‍സ്‌പെക്ടര്‍ സുരേഷും മറ്റു ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.

3.77 ലക്ഷം രൂപ വിലമതിക്കുന്ന 25,120 കിലോഗ്രാം റേഷന്‍ അരി, അശോക് ലെയ്ലാന്‍ഡ് ഗുഡ്‌സ് ട്രക്ക്, ടാറ്റ ട്രക്ക്, സ്റ്റിച്ചിംഗ് മെഷീന്‍, യന്ത്രം എന്നിവ കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it