കുന്താപുരത്ത് കരിഞ്ചന്തവില്‍പ്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ചാക്കുകണക്കിന് റേഷനരിപിടികൂടി; മംഗളൂരു സ്വദേശിയടക്കം മൂന്നുപ്രതികള്‍ മുങ്ങി

കുന്താപുര: കുന്താപുര കോട്ടേശ്വറില്‍ കരിഞ്ചന്തയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ചാക്കുകണക്കിന് റേഷനരി ഫുഡ് ഇന്‍സ്പെക്ടറും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി കോട്ടേശ്വറില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന അരി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടേശ്വറിലെ ഉദയ് കുമാര്‍ ഷെട്ടി, മംഗളൂരു സ്വദേശി അജാം, ഉഡുപ്പി സ്വദേശി രാമ പൂജാരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടേശ്വറിലെ ഹലാഡി റോഡിലുള്ള ഹോട്ടലിന്റെ പിറകിലുള്ള ഉദയ് കുമാര്‍ […]

കുന്താപുര: കുന്താപുര കോട്ടേശ്വറില്‍ കരിഞ്ചന്തയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ചാക്കുകണക്കിന് റേഷനരി ഫുഡ് ഇന്‍സ്പെക്ടറും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി കോട്ടേശ്വറില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന അരി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടേശ്വറിലെ ഉദയ് കുമാര്‍ ഷെട്ടി, മംഗളൂരു സ്വദേശി അജാം, ഉഡുപ്പി സ്വദേശി രാമ പൂജാരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടേശ്വറിലെ ഹലാഡി റോഡിലുള്ള ഹോട്ടലിന്റെ പിറകിലുള്ള ഉദയ് കുമാര്‍ ഷെട്ടിയുടെ ഷെഡിലാണ് കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കാനായി അരി സൂക്ഷിച്ചിരുന്നത്. കുന്താപുര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സദാശിവ ഗവരോജിയും മറ്റ് പൊലീസുകാരും ഫുഡ് ഇന്‍സ്പെക്ടര്‍ സുരേഷും ഷെഡില്‍ പരിശോധന നടത്തി അരി ശേഖരം പിടികൂടുകയായിരുന്നു. റേഷനരിക്ക് പുറമെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഗുഡ്സ് ട്രക്കും നാല് ലക്ഷം രൂപ വിലമതിക്കുന്ന ടാറ്റ ട്രക്കും സ്റ്റിച്ചിംഗ് മെഷീനും മൂവായിരം രൂപ വിലമതിക്കുന്ന യന്ത്രവും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. കുന്താപുര പൊലീസ് കേസെടുത്തു

Related Articles
Next Story
Share it