കുന്താപുരം ജൂനിയര്‍ കോളേജില്‍ ഹിജാബിനും കാവിഷാളിനും നിരോധനമേര്‍പ്പെടുത്തി

കുന്താപുരം: കുന്താപുരം ജൂനിയര്‍ കോളേജില്‍ ക്ലാസ് മുറികളില്‍ ഹിജാബും കാവിഷാളും ധരിച്ച് പ്രവേശിക്കുന്നതിന് കോളേജ് വികസന സമിതി നിരോധനമേര്‍പ്പെടുത്തി. ശനിയാഴ്ച ചേര്‍ന്ന കോളേജ് വികസന സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബും കാവിഷാളും ധരിച്ച് കാമ്പസിലേക്ക് പ്രവേശിക്കാം. എന്നാല്‍ ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബും കാവി ഷാളും നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ച യൂണിഫോമുമായി മാത്രമേ ക്ലാസിനുള്ളില്‍ പ്രവേശിക്കാവൂവെന്നും സമിതി വ്യക്തമാക്കി. കുന്താപുരം മേഖലയിലെ ഹിജാബ്-കാവി ഷാള്‍ വിവാദം തുടര്‍ച്ചയായി നാലാം ദിവസവും രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച കുന്ദാപൂര്‍ […]

കുന്താപുരം: കുന്താപുരം ജൂനിയര്‍ കോളേജില്‍ ക്ലാസ് മുറികളില്‍ ഹിജാബും കാവിഷാളും ധരിച്ച് പ്രവേശിക്കുന്നതിന് കോളേജ് വികസന സമിതി നിരോധനമേര്‍പ്പെടുത്തി. ശനിയാഴ്ച ചേര്‍ന്ന കോളേജ് വികസന സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബും കാവിഷാളും ധരിച്ച് കാമ്പസിലേക്ക് പ്രവേശിക്കാം. എന്നാല്‍ ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബും കാവി ഷാളും നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ച യൂണിഫോമുമായി മാത്രമേ ക്ലാസിനുള്ളില്‍ പ്രവേശിക്കാവൂവെന്നും സമിതി വ്യക്തമാക്കി.
കുന്താപുരം മേഖലയിലെ ഹിജാബ്-കാവി ഷാള്‍ വിവാദം തുടര്‍ച്ചയായി നാലാം ദിവസവും രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച കുന്ദാപൂര്‍ ടൗണിലെ മറ്റൊരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളേജിലെത്തി. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളും കാവി വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പ്രശ്നം കയ്യാങ്കളിയുടെ വക്കില്‍ വരെയെത്തി. ഇതോടെ സ്വകാര്യ കോളേജ് ഭരണസമിതി യൂണിഫോം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ കോളജിന് അവധി പ്രഖ്യാപിച്ചു. പോലീസ് ഉടന്‍ ഇടപെട്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വീട്ടിലേക്ക് തിരിച്ചയച്ചു.
കുന്താപുരത്തെ ഭണ്ഡാര്‍ക്കേഴ്‌സ് കോളേജിലും രണ്ടാം ദിവസവും കാവി-ഹിജാബ് തര്‍ക്കം നടന്നു. പാരിജാത സര്‍ക്കിളില്‍നിന്ന് കാവി ഷാള്‍ അണിഞ്ഞാണ് വിദ്യാര്‍ഥികള്‍ ഭണ്ഡാര്‍ക്കര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ത്ഥികളുടെ കാവി ഷാളുകള്‍ അഴിച്ചതിന് ശേഷമാണ് കോളേജ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. കോളേജില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ ബാഗുകളും പരിശോധിച്ചു.

Related Articles
Next Story
Share it