ലക്ഷം പേര്‍ക്കുള്ള അന്നദാനത്തോടെ കുമ്പോല്‍ തങ്ങള്‍ ഉറൂസിന് സമാപനം

കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങളുടെ 90-ാം ആണ്ടു നേര്‍ച്ചയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസും ലക്ഷംപേര്‍ക്കുള്ള അന്നദാനത്തോടെ സമാപിച്ചു.ഇന്നലെ സുബ്ഹി നിസ്‌ക്കാരാനന്തരം നടന്ന മന്‍ഖൂസ് മൗലൂദിന് കെ.എസ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് കെ.എസ് സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്നദാനം രാത്രി 8 മണിവരെ നീണ്ടു.അന്നദാനത്തിന് വേണ്ടിയുള്ള ക്യൂ കിലോമീറ്ററുകളോളം നീണ്ടുനിന്നു. കെ.എസ് സയ്യിദ് അലി തങ്ങള്‍, ഡോ: സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, കെ.എസ് സയ്യിദ് ജഅ്ഫര്‍ സാദിഖ് […]

കുമ്പള: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങളുടെ 90-ാം ആണ്ടു നേര്‍ച്ചയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസും ലക്ഷംപേര്‍ക്കുള്ള അന്നദാനത്തോടെ സമാപിച്ചു.
ഇന്നലെ സുബ്ഹി നിസ്‌ക്കാരാനന്തരം നടന്ന മന്‍ഖൂസ് മൗലൂദിന് കെ.എസ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് കെ.എസ് സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്നദാനം രാത്രി 8 മണിവരെ നീണ്ടു.
അന്നദാനത്തിന് വേണ്ടിയുള്ള ക്യൂ കിലോമീറ്ററുകളോളം നീണ്ടുനിന്നു. കെ.എസ് സയ്യിദ് അലി തങ്ങള്‍, ഡോ: സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, കെ.എസ് സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ തുടങ്ങിയവര്‍ ഉറൂസിനെത്തിയ വിശ്വാസികളെ സ്വീകരിച്ചു. മംഗളൂരുവിലെ ഡോ: ശാന്താറാം ഷെട്ടി, ഡോ: കിരണ്‍ കുമാര്‍, കാസര്‍കോട് എ.എസ്.പി മുഹമ്മദ് നദീം, ഡി.വൈ.എസ്പി. സി.എ. അബ്ദുല്‍റഹീം തുടങ്ങിയവര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു. സംഘാടനത്തിലും ക്രമീകരണത്തിലും മാതൃകയായ കുമ്പോല്‍ തങ്ങള്‍ ഉറൂസ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

Related Articles
Next Story
Share it