കുമ്പോല്‍ തങ്ങള്‍ ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും

കുമ്പള: പ്രശസ്തമായ കുമ്പോല്‍ തങ്ങള്‍ ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും. 22 വരെയാണ് കുമ്പോല്‍ പാപ്പംകോയ തങ്ങള്‍ നഗറില്‍ ഉറൂസ് നടക്കുക.വ്യാഴാഴ്ച രാവിലെ 9ന് മഖാം സിയാറത്തിന് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 2ന് ബുര്‍ദ മജ്‌ലിസ്. വൈകിട്ട് നാലിന് നടക്കുന്ന ജലാലിയ്യ റാത്തീബിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.വെള്ളിയാഴ്ച്ച രാവിലെ 7 […]

കുമ്പള: പ്രശസ്തമായ കുമ്പോല്‍ തങ്ങള്‍ ഉറൂസിന് വ്യാഴാഴ്ച തുടക്കമാവും. 22 വരെയാണ് കുമ്പോല്‍ പാപ്പംകോയ തങ്ങള്‍ നഗറില്‍ ഉറൂസ് നടക്കുക.
വ്യാഴാഴ്ച രാവിലെ 9ന് മഖാം സിയാറത്തിന് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 2ന് ബുര്‍ദ മജ്‌ലിസ്. വൈകിട്ട് നാലിന് നടക്കുന്ന ജലാലിയ്യ റാത്തീബിന് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് നടക്കുന്ന നാരിയത്തു സ്വലാത്തിന് കെ.എസ്. സയ്യിദ് അലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍. ജുമാനിസ്‌ക്കാരത്തിന് ശേഷം നടക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസിന് ഡോ.സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, ജഅ്ഫര്‍ സാദിഖ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 2ന് ശാദുലി റാത്തീബും ഉണ്ടാകും. 21ന് രാവിലെ ഏഴിന് അജ്മീര്‍ മൗലീദും 10 മണിക്ക് മുഹ്‌യുദ്ദീന്‍ മൗലീദും 2 മണിക്ക് രിഫാഈ മൗലീദും 4 മണിക്ക് ബദര്‍ മൗലീദും ഉണ്ടാകും. 22ന് രാവിലെ 6 മണി മുതല്‍ മന്‍ഖൂസ് മൗലീദും ബുര്‍ദ മജ്‌ലിസും നടക്കും. അന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ അന്നദാന വിതരണവും ഉണ്ടാകും. ഉറൂസിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖരുടെ മതപ്രഭാഷണങ്ങള്‍ ഉണ്ടായി.

Related Articles
Next Story
Share it