കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം

കുമ്പള: കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം. പാപ്പംകോയ നഗറില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടെ കലിമത്തു തൗഹീദ് ആലേഖനം ചെയ്ത ഹരിത പതാക പ്രമുഖ സൂഫി വര്യന്‍ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ വാനിലേക്കുയര്‍ത്തിയതോടെയാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചത്.കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്. അലി തങ്ങള്‍, ഡോ. സയ്യിദ് സിറാജ്ജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിക്ക് തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ […]

കുമ്പള: കുമ്പോല്‍ തങ്ങള്‍ ഉറൂസിന് പ്രൗഢമായ തുടക്കം. പാപ്പംകോയ നഗറില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടെ കലിമത്തു തൗഹീദ് ആലേഖനം ചെയ്ത ഹരിത പതാക പ്രമുഖ സൂഫി വര്യന്‍ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ വാനിലേക്കുയര്‍ത്തിയതോടെയാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചത്.
കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്. അലി തങ്ങള്‍, ഡോ. സയ്യിദ് സിറാജ്ജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിക്ക് തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, യു.ടി ഖാദര്‍ എം.എല്‍.എ (കര്‍ണാടക), സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് അതാഉല്ല തങ്ങള്‍, കര്‍ണാടകയിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ്, വ്യവസായ പ്രമുഖരായ യഹ്യ തളങ്കര, ലത്തീഫ് ഉപ്പളഗേറ്റ്, എന്‍.എ അബൂബക്കര്‍, കരീം സിറ്റിഗോള്‍ഡ് തുടങ്ങി മത-സാമൂഹ്യ-രാഷ്ട്രീയ-വ്യവസായ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഇനിയുള്ള മൂന്ന് നാളുകള്‍ കുമ്പോല്‍ ആത്മീയ വിശുദ്ധിയിലലിയും.
മൂന്നു ദിവസങ്ങളിലായി മൗലിദ്, സ്വലാത്ത്, റാതീബ്, ദുആ മജ്‌ലിസുകള്‍ നടക്കും. ഞായറാഴ്ച അന്നദാനത്തോടെ സമാപിക്കും. ഉറൂസിന് മുന്നോടിയായി നടന്ന മതപ്രഭാഷണം കേള്‍ക്കാന്‍ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിയത്. ഉറൂസ് നഗരിയില്‍ യേനെപ്പോയ മെഡിക്കല്‍ ടീം ഏര്‍പ്പെടുത്തിയ ഫസ്റ്റ് എയ്ഡ് സെന്റര്‍ ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യേനെപ്പോയ മെഡിക്കല്‍ കോളേജ് പ്രതിനിധി മുസ്തഫ പങ്കെടുത്തു.

Related Articles
Next Story
Share it