കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കണ്ട് കുമ്പോല്‍ തങ്ങള്‍

ബംഗളൂരു: മംഗളൂരു റൂറല്‍ എം.എല്‍.എയും മുന്‍മന്ത്രിയും കാസര്‍കോട് സ്വദേശിയുമായ യു.ടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍ സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പിച്ചത് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ അനുഗ്രഹം വാങ്ങി. യു.ടി ഖാദര്‍ ഇന്നലെ നിയമസഭാ സെക്രട്ടറി മുമ്പാകെ പത്രിക സമര്‍പ്പിക്കുമ്പോള്‍ കുമ്പോല്‍ തങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു. അതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളുമായും കുശലാന്വേഷണം നടത്തി. ഡി.കെ. ശിവകുമാര്‍, യു.ടി ഖാദര്‍ എന്നിവരുമായി അടുത്ത ബന്ധമാണ് കുമ്പോല്‍ തങ്ങള്‍ പുലര്‍ത്തി വരുന്നത്. […]

ബംഗളൂരു: മംഗളൂരു റൂറല്‍ എം.എല്‍.എയും മുന്‍മന്ത്രിയും കാസര്‍കോട് സ്വദേശിയുമായ യു.ടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍ സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പിച്ചത് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ അനുഗ്രഹം വാങ്ങി. യു.ടി ഖാദര്‍ ഇന്നലെ നിയമസഭാ സെക്രട്ടറി മുമ്പാകെ പത്രിക സമര്‍പ്പിക്കുമ്പോള്‍ കുമ്പോല്‍ തങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു. അതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളുമായും കുശലാന്വേഷണം നടത്തി. ഡി.കെ. ശിവകുമാര്‍, യു.ടി ഖാദര്‍ എന്നിവരുമായി അടുത്ത ബന്ധമാണ് കുമ്പോല്‍ തങ്ങള്‍ പുലര്‍ത്തി വരുന്നത്. യു.ടി ഖാദര്‍ കുമ്പോലിലെ നിത്യ സന്ദര്‍ശകനാണ്. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ കൂടിയായ ഡി.കെ ശിവകുമാര്‍ നേരത്തെയും പാപംകോയ നഗറിലെത്തി കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളെ സന്ദര്‍ശിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കുമ്പോല്‍ തങ്ങള്‍ സ്‌നേഹസമ്മാനവും നല്‍കി.

Related Articles
Next Story
Share it