പാപ്പംകോയ തങ്ങള്‍ അല്‍ബിര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
കൊടിയമ്മ: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് കൊടിയമ്മയില്‍ നിര്‍മ്മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെയും അല്‍ബിര്‍ സ്‌കൂളിന്റെയും ഉദ്ഘാടനം നടത്തി. കെട്ടിടോദ്ഘാടനം സയ്യിദ് കെ.എസ് മുഹമ്മദ് ആറ്റക്കോയ തങ്ങളും അല്‍ബിര്‍ സ്‌കൂളിന്റെ ഉദ്ഘാടനം കെ.എസ് സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളും സ്‌കൂള്‍ ഓഫീസിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും നിര്‍വഹിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് കുമ്പോല്‍ സയ്യിദന്മാര്‍ ചേര്‍ന്ന് ആദ്യാക്ഷരം കുറിച്ച് നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് […]

കൊടിയമ്മ: കുമ്പോല്‍ സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് കൊടിയമ്മയില്‍ നിര്‍മ്മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെയും അല്‍ബിര്‍ സ്‌കൂളിന്റെയും ഉദ്ഘാടനം നടത്തി. കെട്ടിടോദ്ഘാടനം സയ്യിദ് കെ.എസ് മുഹമ്മദ് ആറ്റക്കോയ തങ്ങളും അല്‍ബിര്‍ സ്‌കൂളിന്റെ ഉദ്ഘാടനം കെ.എസ് സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളും സ്‌കൂള്‍ ഓഫീസിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും നിര്‍വഹിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് കുമ്പോല്‍ സയ്യിദന്മാര്‍ ചേര്‍ന്ന് ആദ്യാക്ഷരം കുറിച്ച് നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അല്‍ബിര്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തി. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ ആരിക്കാടി, ബി. എ റഹ്മാന്‍, യൂസുഫ് ഉളുവാര്‍, റസിയ, കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി, അബൂബക്കര്‍ സാലൂദ് നിസാമി, ഖാലിദ് ബംബ്രാണ, മഞ്ജുനാഥ് ആള്‍വ, സിദ്ദീഖ് ദണ്ഡഗോളി, മുഖ്താര്‍ തങ്ങള്‍, അഷ്‌റഫ് തങ്ങള്‍, ശിഹാബ് തങ്ങള്‍, ഡോ. ശുഹൈബ് തങ്ങള്‍, ഫസല്‍ തങ്ങള്‍, ശഹീര്‍ തങ്ങള്‍, ഫൈസല്‍ ദാരിമി ചേവാര്‍, സ്‌കൂള്‍ മാനേജര്‍ അഡ്വ. മൂസ തുടങ്ങിയവര്‍ പങ്കെടുത്തു. ഷമീം തങ്ങള്‍ സ്വാഗതവും സലാം ഫൈസി നന്ദിയും പറഞ്ഞു.