കോവിഡ്: കുമ്പള സി.എച്ച്.സിക്ക് കുമ്പോല്‍ തങ്ങളുടെ കൈത്താങ്ങ്

കുമ്പള: രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ നാടും സമൂഹവും വിറങ്ങലിച്ച നില്‍ക്കുമ്പോള്‍ കുമ്പള സി.എച്ച്.സിക്ക് കുമ്പോല്‍ തങ്ങളുടെ വക ഒരു കൈത്താങ്ങ്. കുമ്പള പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റിവായി വരുന്നവര്‍ക്ക് തുടര്‍ ചികിത്സക്കായി മറ്റു ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യാന്‍ സി.എച്ച്.സിയില്‍ സ്വന്തമായി വാഹനമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഒരു ഓമ്‌നി വാഹനം താത്കാലികമായി സി.എച്ച്.സി നല്‍കിയത്. സി.എച്ച്.സി പരിസരത്ത് നടന്ന ചടങ്ങില്‍ കുമ്പോല്‍ തങ്ങളുടെ പ്രതിനിധിയായി ഡോ. സയ്യിദ് ഷുഹൈബ് തങ്ങള്‍ മെഡിക്കല്‍ […]

കുമ്പള: രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ നാടും സമൂഹവും വിറങ്ങലിച്ച നില്‍ക്കുമ്പോള്‍ കുമ്പള സി.എച്ച്.സിക്ക് കുമ്പോല്‍ തങ്ങളുടെ വക ഒരു കൈത്താങ്ങ്.
കുമ്പള പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റിവായി വരുന്നവര്‍ക്ക് തുടര്‍ ചികിത്സക്കായി മറ്റു ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യാന്‍ സി.എച്ച്.സിയില്‍ സ്വന്തമായി വാഹനമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഒരു ഓമ്‌നി വാഹനം താത്കാലികമായി സി.എച്ച്.സി നല്‍കിയത്.
സി.എച്ച്.സി പരിസരത്ത് നടന്ന ചടങ്ങില്‍ കുമ്പോല്‍ തങ്ങളുടെ പ്രതിനിധിയായി ഡോ. സയ്യിദ് ഷുഹൈബ് തങ്ങള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ദിവാകര്‍ റായിക്ക് താക്കോല്‍ കൈമാറി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രേമാവതി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബി.എ. റഹിമാന്‍, അന്‍വര്‍ ഹുസൈന്‍, സി.എ സുബൈര്‍, കെ.വി. യൂസഫ്, സിദ്ധീഖ്ദണ്ഡഗോളി, അന്‍സാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ സംസാരിച്ചു.

Related Articles
Next Story
Share it