കുമ്പള ഉപജില്ലാ കലോത്സവം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കാറഡുക്ക ജേതാക്കള്‍
പേരാല്‍: പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ പുലര്‍ച്ചവരെ നീണ്ടുനിന്ന കടുത്ത കലാമത്സര പോരാട്ടത്തിനൊടുവില്‍ കുമ്പള ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കാറഡുക്ക ജേതാക്കളായി.എം.എസ്.സി.എച്ച്.എസ്.എസ് നീര്‍ച്ചാല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 181 പോയിന്റുമായി എസ്.എസ്.എച്ച്.എസ്.എസ് കാട്ടുകുക്കെ ഒന്നാം സ്ഥാനം നേടി. 177 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് കുമ്പള രണ്ടാം സ്ഥാനം കരസ്ഥമാക്കി.എല്‍.പി വിഭാഗത്തില്‍ 63 പോയിന്റുകളുമായി എ.എല്‍.പി.എസ് ചെന്നങ്കോട്, എം.എസ്.സി.എ.എല്‍.പി.എസ് പെരഡാല എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ ശ്രീ ഭാരതി വിദ്യാപീഠ […]

കുമ്പള ഉപജില്ലാ കലോത്സവത്തില്‍ ജേതാക്കളായ ജി.വി.എച്ച്.എസ്.എസ് കാറഡുക്ക, കുമ്പള എ.ഇ.ഒ ശശിധരനില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു
പേരാല്‍: പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ പുലര്‍ച്ചവരെ നീണ്ടുനിന്ന കടുത്ത കലാമത്സര പോരാട്ടത്തിനൊടുവില്‍ കുമ്പള ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കാറഡുക്ക ജേതാക്കളായി.
എം.എസ്.സി.എച്ച്.എസ്.എസ് നീര്‍ച്ചാല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 181 പോയിന്റുമായി എസ്.എസ്.എച്ച്.എസ്.എസ് കാട്ടുകുക്കെ ഒന്നാം സ്ഥാനം നേടി. 177 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് കുമ്പള രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എല്‍.പി വിഭാഗത്തില്‍ 63 പോയിന്റുകളുമായി എ.എല്‍.പി.എസ് ചെന്നങ്കോട്, എം.എസ്.സി.എ.എല്‍.പി.എസ് പെരഡാല എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ ശ്രീ ഭാരതി വിദ്യാപീഠ ബദിയഡുക്ക, ജി.വി.എച്ച്.എസ് കാറടുക്ക, സെന്റ് സി.എച്ച്.എം.കെ.എം.എസ് സൂരംബയല്‍, ഹോളിഫാമിലി കുമ്പള, വിദ്യാശ്രീ മുള്ളേരിയ എന്നീ ആറ് സ്‌കൂളുകള്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി.
യു.പി വിഭാഗത്തില്‍ ഹോളി ഫാമിലി കുമ്പള ജേതാക്കളായപ്പോള്‍ ജി.വി.എച്ച്.എസ്.എസ് കാറഡുക്ക രണ്ടം സ്ഥാനം നേടി.
യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ എം.എസ്.സി.എച്ച്.എസ്.എസ് നീര്‍ച്ചാല്‍, എസ്.വി.എ.യു.പി.എസ് സ്വര്‍ഗ്ഗ എന്നിവ ഒന്നാം സ്ഥാനവും എസ്.എന്‍.എച്ച്.എസ്. പെര്‍ല, സെന്റ് ബി.എ.എസ്.ബി.എസ് ബേള എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ എം.എസ്.സി.എച്ച്.എസ്.എസ് നീര്‍ച്ചാല്‍ ഒന്നാം സ്ഥാനവും ശ്രീ ഭാരതി വിദ്യാപീഠ ബദിയഡുക്ക രണ്ടാ സ്ഥാനവും നേടി.
അറബിക് സാഹിത്യോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് അഡൂര്‍, സി.എച്ച്.എം.കെ.എം.എസ് സൂരബയല്‍ സ്‌കൂളുകള്‍ തുല്യത പങ്കിട്ടു.
യു.പി അറബിക് സാഹിത്യോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ജിഎസ്.ബി.എസ് കുമ്പള ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍ രണ്ടാം സ്ഥാനവും നേടി
അറബിക് സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് അഡൂര്‍ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കുമ്പള രണ്ടാ സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് കുമ്പള എ.ഇ.ഒ ശശിധര എം. ട്രോഫികള്‍ വിതരണം ചെയ്തു. പ്രോഗ്രാം സമിതി ചെയര്‍മാന്‍ ശ്രീശ കുമാര്‍ എംപി, ജനറല്‍ കണ്‍വീനര്‍ ഹര്‍ഷ എംപി, പേരാല്‍ പി.ടി.എ പ്രസിഡണ്ട് ബി.എ മുഹമ്മദ് പേരാല്‍, സംഘാടക സമിതി, സബ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.
സമാപന സമ്മേളനം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് അംഗം യൂസഫ് ഉളുവാര്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ശ്രീശക് കുമാര്‍ സ്വാഗതം പറഞ്ഞു. കുമ്പടാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസളിഗെ, മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്‌മാന്‍, സെഡ്.എ മൊഗ്രാല്‍, ലക്ഷ്മണപ്രഭു, റിയാസ് കരീം, വിജയകുമാര്‍, നസീര്‍ ചൗക്കി, മൊയ്തീന്‍ എം.പി പേരാല്‍, അസീസ് പി.എസ്, ഹാരിസ് പാറ, സലാം പൊട്ടോരി, മൊയ്തീന്‍ കെ. പി, ഫസല്‍ പാറ, ചന്ദ്രഹാസ, അബ്ദുല്‍ റഹ്‌മാന്‍ പേരാല്‍, റഫീഖ് ടി.എ, ആരിഫ്, അമ്മു, എം.ജി.എ റഹ്‌മാന്‍ സംബന്ധിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഹര്‍ഷ നന്ദി പറഞ്ഞു.