കുമ്പള റെയ്ഞ്ച് മുസാബഖ; മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസ ജേതാക്കള്‍

മൊഗ്രാല്‍: കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരത്തില്‍ 327 പോയിന്റ് നേടി മൊഗ്രാല്‍ നൂറുല്‍ഹുദാ മദ്രസ ജേതാക്കളായി. 293 പോയിന്റോടെ ബുസ്താനുല്‍ ഉലൂം മദ്രസ പേരാല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനം മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് റഷീദ് ബെളിഞ്ച ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. ഖലീല്‍ അശാഫി സ്വാഗതം പറഞ്ഞു. വലിയ ജുമാമസ്ജിദ് സെക്രട്ടറി വി.പി […]

മൊഗ്രാല്‍: കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരത്തില്‍ 327 പോയിന്റ് നേടി മൊഗ്രാല്‍ നൂറുല്‍ഹുദാ മദ്രസ ജേതാക്കളായി. 293 പോയിന്റോടെ ബുസ്താനുല്‍ ഉലൂം മദ്രസ പേരാല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് റഷീദ് ബെളിഞ്ച ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. ഖലീല്‍ അശാഫി സ്വാഗതം പറഞ്ഞു. വലിയ ജുമാമസ്ജിദ് സെക്രട്ടറി വി.പി അബ്ദുല്‍ഖാദര്‍ ഹാജി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സി.എം ഹംസ, ബി.എ മുഹമ്മദ് കുഞ്ഞി, റിയാസ് അശാഫി, ബി.വി ഹമീദ് മൗലവി, ലത്തീഫ് കൊപ്പളം, എം.ജി.എ റഹ്‌മാന്‍, എം.എം റഹ്‌മാന്‍, മുസ്തഫ കൊപ്പളം സംബന്ധിച്ചു. ബി.കെ അന്‍വര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it