കുമ്പള വിനു വധക്കേസ്; സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ ജില്ലാ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: ബി.എം.എസ് പ്രവര്‍ത്തകനായിരുന്ന കുമ്പളയിലെ വിനുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അടക്കം മൂന്ന് പ്രതികള്‍ ഇന്നുച്ചയോടെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗം എസ്. കൊഗ്ഗു, സോഡാബാലന്‍, കുണ്ടങ്കാരടുക്കയിലെ മുഹമ്മദ്കുഞ്ഞി എന്നിവരാണ് കീഴടങ്ങിയത്. വിനു വധക്കേസില്‍ കൊഗ്ഗു അടക്കമുള്ള പ്രതികളെ ജില്ലാ കോടതി ഏഴുവര്‍ഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഇവരുടെ ശിക്ഷ ഹൈക്കോടതി നാലുവര്‍ഷമായി ചുരുക്കിയിരുന്നു. ശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം […]

കാസര്‍കോട്: ബി.എം.എസ് പ്രവര്‍ത്തകനായിരുന്ന കുമ്പളയിലെ വിനുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അടക്കം മൂന്ന് പ്രതികള്‍ ഇന്നുച്ചയോടെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗം എസ്. കൊഗ്ഗു, സോഡാബാലന്‍, കുണ്ടങ്കാരടുക്കയിലെ മുഹമ്മദ്കുഞ്ഞി എന്നിവരാണ് കീഴടങ്ങിയത്. വിനു വധക്കേസില്‍ കൊഗ്ഗു അടക്കമുള്ള പ്രതികളെ ജില്ലാ കോടതി ഏഴുവര്‍ഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഇവരുടെ ശിക്ഷ ഹൈക്കോടതി നാലുവര്‍ഷമായി ചുരുക്കിയിരുന്നു. ശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. കൊഗു അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കാത്ത സാഹചര്യത്തില്‍ ജില്ലാ കോടതി ഇവര്‍ക്ക് ഹാജരാകാന്‍ സമന്‍സയച്ചിരുന്നു. എന്നാല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ടയച്ചു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. ശിക്ഷ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായി തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം ഈ സ്ഥാനം ഒഴിഞ്ഞു. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊഗുവിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
1998 ഒക്ടോബര്‍ 9നാണ് വിനു കൊലചെയ്യപ്പെട്ടത്. കുമ്പള തിയേറ്ററില്‍ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിറകില്‍ നിന്ന് ചുമലില്‍ കാലെടുത്തുവെച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കുമ്പള സഹകരണാസ്പത്രി പരിസരത്തെ മുറിയിലാക്കി ഷട്ടര്‍ താഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊഗുവിനെ സ്ഥിരം സമിതി അധ്യക്ഷനാക്കാന്‍ ബി.ജെ.പി നേതൃത്വം പിന്തുണ നല്‍കിയതിനെ ചൊല്ലി വിവാദം രൂക്ഷമായിരുന്നു.

Related Articles
Next Story
Share it