കുമ്പള ഉപജില്ല കായികമേള: ജി.എച്ച്.എസ്.എസ് കുമ്പളക്ക് കിരീടം

പെര്‍ള: ബി.എ.യു.പി.എസ് കാട്ടുകുക്കെ സ്‌കൂളില്‍ നടന്ന കുമ്പള ഉപജില്ല കായികമേളയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുമ്പള ഓവറോള്‍ ചാമ്പ്യന്മാരായി. ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനം നേടി.ജൂനിയര്‍ വിഭാഗത്തില്‍ 132 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് കുമ്പള ഒന്നാം സ്ഥാനവും 62 പോയിന്റ് നേടി ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി.സീനിയര്‍ വിഭാഗത്തില്‍ 136 പോയിന്റ് നേടി കൊണ്ട് ജി.എച്ച്.എസ്.എസ് കുമ്പള ഒന്നാം സ്ഥാനവും 60 പോയിന്റ് നേടി കൊണ്ട് ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി. ജി.എച്ച്.എസ്.എസ് കുമ്പളയിലെ […]

പെര്‍ള: ബി.എ.യു.പി.എസ് കാട്ടുകുക്കെ സ്‌കൂളില്‍ നടന്ന കുമ്പള ഉപജില്ല കായികമേളയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുമ്പള ഓവറോള്‍ ചാമ്പ്യന്മാരായി. ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനം നേടി.
ജൂനിയര്‍ വിഭാഗത്തില്‍ 132 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് കുമ്പള ഒന്നാം സ്ഥാനവും 62 പോയിന്റ് നേടി ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി.
സീനിയര്‍ വിഭാഗത്തില്‍ 136 പോയിന്റ് നേടി കൊണ്ട് ജി.എച്ച്.എസ്.എസ് കുമ്പള ഒന്നാം സ്ഥാനവും 60 പോയിന്റ് നേടി കൊണ്ട് ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ രണ്ടാം സ്ഥാനവും നേടി. ജി.എച്ച്.എസ്.എസ് കുമ്പളയിലെ മുഹമ്മദ് അന്‍ഫല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഇബ്രാഹിം മുഹമ്മദ് കൈസ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും അലീമത്ത് ജസീല സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരായി.

Related Articles
Next Story
Share it