കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും

പേരാല്‍: പേരാലില്‍ സബ് ജില്ലാ കലോത്സവം ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമെടുത്ത എല്‍.പി സ്‌കൂള്‍ പി.ടി.എയുടെ വലിയ ദൗത്യവും ഇത് വിജയിപ്പിച്ചെടുക്കാന്‍ നാട്ടുകാര്‍ കാണിച്ച സൗഹാര്‍ദാന്തരീക്ഷവും അഭിനന്ദനാര്‍ഹമാണെന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. കലോത്സവത്തിന്റെ മൂന്നാം നാളില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള എ.ഇ.ഒ ശശിധര എം. കലോത്സവ വിഷയാവതരണം നടത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീഹര്‍ഷ എം.പി സ്വാഗതം പറഞ്ഞു.എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് […]

പേരാല്‍: പേരാലില്‍ സബ് ജില്ലാ കലോത്സവം ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമെടുത്ത എല്‍.പി സ്‌കൂള്‍ പി.ടി.എയുടെ വലിയ ദൗത്യവും ഇത് വിജയിപ്പിച്ചെടുക്കാന്‍ നാട്ടുകാര്‍ കാണിച്ച സൗഹാര്‍ദാന്തരീക്ഷവും അഭിനന്ദനാര്‍ഹമാണെന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. കലോത്സവത്തിന്റെ മൂന്നാം നാളില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള എ.ഇ.ഒ ശശിധര എം. കലോത്സവ വിഷയാവതരണം നടത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീഹര്‍ഷ എം.പി സ്വാഗതം പറഞ്ഞു.
എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര, കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹ്മാന്‍ ആരിക്കാടി, ചെയര്‍പേഴ്‌സണ്‍മാരായ സബൂറ, ആയിഷത്തു നസീമ, വാര്‍ഡ് മെമ്പര്‍ താഹിറ ഷംസീര്‍, ജയദേവ കണിഗെ, വിഷ്ണുപാലന്‍, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ബി.എ പേരാല്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ടി.എം ശുഹൈബ്, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്, മൊഗ്രാല്‍ പി.ടി.എ പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്മാന്‍, റിയാസ് മൊഗ്രാല്‍, എം.ജി.എ റഹ്മാന്‍, ഫസല്‍ പേരാല്‍, എം.പി മൊയ്തീന്‍, കൃഷ്ണ പേരാല്‍, അര്‍ജുന്‍ പേരാല്‍, ഹാരിസ് പേരാല്‍, അബ്ദുല്‍ റഹ്മാന്‍ പേരാല്‍, വിജയകുമാര്‍ സംബന്ധിച്ചു. മുഹമ്മദ് ശിഹാബ് എ നന്ദി പറഞ്ഞു.

Related Articles
Next Story
Share it