കുമ്പള സ്‌കൂള്‍ കായികാധ്യാപകനെ അനുമോദിച്ചു

കുമ്പള: കുമ്പള ജി.എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ ബാലകൃഷ്ണനെ ദുബായ് മലബാര്‍ കലാ-സാംസ്‌കാരിക വേദി അനുമോദിച്ചു. അല്‍ഫലാഹ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂസഫ് അല്‍ഫലാഹ് ഉപഹാരം സമര്‍പ്പിച്ചു. റമദാന്‍ റിലീഫിന്റെ ഭാഗമായുള്ള നിര്‍ധന കുടുംബത്തിനുള്ള തയ്യല്‍ മെഷീന്‍ ചടങ്ങില്‍ വിതരണം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ദുബായ് മലബാര്‍ കലാ-സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള […]

കുമ്പള: കുമ്പള ജി.എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ ബാലകൃഷ്ണനെ ദുബായ് മലബാര്‍ കലാ-സാംസ്‌കാരിക വേദി അനുമോദിച്ചു. അല്‍ഫലാഹ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂസഫ് അല്‍ഫലാഹ് ഉപഹാരം സമര്‍പ്പിച്ചു. റമദാന്‍ റിലീഫിന്റെ ഭാഗമായുള്ള നിര്‍ധന കുടുംബത്തിനുള്ള തയ്യല്‍ മെഷീന്‍ ചടങ്ങില്‍ വിതരണം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ദുബായ് മലബാര്‍ കലാ-സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
കുമ്പള അക്കാദമി ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍, എ.കെ ആരിഫ്, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സബൂറ, നസീമ പി.എം, സത്താര്‍ ആരിക്കാടി, പി.എസ് മൊയിതീന്‍, കുമ്പള ഹയര്‍ സെകണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ദിവാകരന്‍, ഇബ്രാഹിം ബത്തേരി, അലി മാവിനക്കട്ട, അബ്ദുല്ല ബന്നങ്കുളം, സൈനുദ്ദീന്‍ ബദ്‌രിയ നഗര്‍, ഐ. മുഹമ്മദ് റഫീഖ്, സിദ്ദീഖ് പുജൂര്‍, മുഹമ്മദ് അറബി ഉളുവാര്‍, ഇര്‍ഷാദ് മൊഗ്രാല്‍, നൂര്‍ ജമാല്‍, ഫസല്‍ പേരാല്‍, മുഹമ്മദ് കുഞ്ഞി സംസാരിച്ചു. കബഡിയില്‍ ദേശീയ സ്‌കൂള്‍ തലത്തില്‍ മികവ് പുലര്‍ത്തിയ കബഡിതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുമോദനത്തിന് നന്ദി പറഞ്ഞു.

Related Articles
Next Story
Share it