സ്‌കൂട്ടറില്‍ കടത്തിയ ഏഴുകിലോ കഞ്ചാവുമായി കുമ്പള സ്വദേശികള്‍ കോഴിക്കോട്ട് പിടിയില്‍
കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴുകിലോ കഞ്ചാവുമായി കാസര്‍കോട് ജില്ലയിലെ കുമ്പള സ്വദേശികള്‍ കോഴിക്കോട്ട് പൊലീസ് പിടിയിലായി. കുമ്പള സ്വദേശികളായ അഹമ്മദ് ജലാലുദ്ദീന്‍(19), ബി.എം ഉമര്‍(27) എന്നിവരെയാണ് കോഴിക്കോട് കസബ എസ്.ഐ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പാളയത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം സ്‌കൂട്ടറില്‍ സംശയസാഹചര്യത്തില്‍ ബാഗുമായി കണ്ട ഇരുവരെയും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതി […]

കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴുകിലോ കഞ്ചാവുമായി കാസര്‍കോട് ജില്ലയിലെ കുമ്പള സ്വദേശികള്‍ കോഴിക്കോട്ട് പൊലീസ് പിടിയിലായി. കുമ്പള സ്വദേശികളായ അഹമ്മദ് ജലാലുദ്ദീന്‍(19), ബി.എം ഉമര്‍(27) എന്നിവരെയാണ് കോഴിക്കോട് കസബ എസ്.ഐ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പാളയത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം സ്‌കൂട്ടറില്‍ സംശയസാഹചര്യത്തില്‍ ബാഗുമായി കണ്ട ഇരുവരെയും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.