ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍

ആദൂര്‍: ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍. കുമ്പള കോയിപ്പാടിയിലെ അബ്ദുള്‍ സമദിനെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ബദിയടുക്ക എക്സൈസ് റെയ്ഞ്ചും ആദൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയ വാഹനപരിശോധനക്കിടെയാണ് അബ്ദുല്‍ സമദ് പണവുമായി പിടിയിലായത്. ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസില്‍ പരിശോധന നടത്തിയപ്പോള്‍ സമദ് ഇരുന്ന സീറ്റിനടിയില്‍ ബാഗ് കാണപ്പെട്ടു. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് 10 […]

ആദൂര്‍: ബസില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുമായി കുമ്പള സ്വദേശി പിടിയില്‍. കുമ്പള കോയിപ്പാടിയിലെ അബ്ദുള്‍ സമദിനെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ബദിയടുക്ക എക്സൈസ് റെയ്ഞ്ചും ആദൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയ വാഹനപരിശോധനക്കിടെയാണ് അബ്ദുല്‍ സമദ് പണവുമായി പിടിയിലായത്. ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസില്‍ പരിശോധന നടത്തിയപ്പോള്‍ സമദ് ഇരുന്ന സീറ്റിനടിയില്‍ ബാഗ് കാണപ്പെട്ടു. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് 10 ലക്ഷം രൂപ കണ്ടെത്തിയത്. തുടര്‍ന്ന് പണമടങ്ങിയ ബാഗ് കസ്റ്റഡിയിലെടുക്കുകയും സമദിനെ പിടികൂടുകയുമായിരുന്നു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍, സദാനന്ദന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അശ്വതി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പിടികൂടിയ പണം തുടര്‍ നടപടികള്‍ക്കായി ആദൂര്‍ പൊലീസിന് കൈമാറി. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story
Share it