കര്‍ശന നടപടിയുമായി കുമ്പള പൊലീസ്; മാഫിയാ സംഘങ്ങള്‍ മുട്ടുമടക്കുന്നു
കുമ്പള: കുമ്പള എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള കര്‍ശന നടപടിയെ തുടര്‍ന്ന് മണല്‍ മാഫിയാ സംഘം മുട്ട് മടക്കുന്നു. ഒരു മാസം മുമ്പാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി ഇരിട്ടി സ്വദേശിയായ എസ്.ഐ വിപിന്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജ് എടുക്കുന്നത്. മയക്കുമരുന്ന്, മണല്‍ മാഫിയാ സംഘത്തിനെതിരെ മുഖം നേക്കാതെ നടപടി സ്വീകരിച്ച് വരികയാണ്. ഇതിനകം ഓട്ടോയില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടികൂടുകയും ഇരുപതോളം അനധികൃത മണല്‍ കടത്ത് വാഹനങ്ങള്‍ പിടികൂടുകയുമുണ്ടായി. പത്തിലേറെ അനധികൃത കടവുകള്‍ […]

കുമ്പള: കുമ്പള എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള കര്‍ശന നടപടിയെ തുടര്‍ന്ന് മണല്‍ മാഫിയാ സംഘം മുട്ട് മടക്കുന്നു. ഒരു മാസം മുമ്പാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി ഇരിട്ടി സ്വദേശിയായ എസ്.ഐ വിപിന്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജ് എടുക്കുന്നത്. മയക്കുമരുന്ന്, മണല്‍ മാഫിയാ സംഘത്തിനെതിരെ മുഖം നേക്കാതെ നടപടി സ്വീകരിച്ച് വരികയാണ്. ഇതിനകം ഓട്ടോയില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവ് പിടികൂടുകയും ഇരുപതോളം അനധികൃത മണല്‍ കടത്ത് വാഹനങ്ങള്‍ പിടികൂടുകയുമുണ്ടായി. പത്തിലേറെ അനധികൃത കടവുകള്‍ തകര്‍ത്തു. രാത്രി കാലത്ത് സ്വകാര്യ വാഹനങ്ങളില്‍ സാധാരണ വേഷത്തിലെത്തിയാണ് മണല്‍ കടത്ത് പിടികൂടുന്നത്.
ചില കടവുകളില്‍ രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് സംഘം മയക്കുമരുന്ന് ഉപയോഗിച്ച് അഴിഞ്ഞാടുന്നതായും പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടിക്ക് ഒരുങ്ങിയത്.
മണല്‍ കടത്തിന് സഹായം ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തുന്ന ഏജന്റുമാരെ കര്‍ശന താക്കീത് നല്‍കിയാണ് എസ്.ഐ പറഞ്ഞയക്കുന്നത്. രാത്രി കാലങ്ങളില്‍ പൊലീസിന്റെ നീക്കം നിരീക്ഷിക്കാന്‍ സ്റ്റേഷന് സമീപത്തും മറ്റും നിലയുറപ്പിക്കുന്ന മണല്‍ കടത്ത് സംഘത്തിലെ ഏജന്റുമാര്‍ നടപടിയെ തുടര്‍ന്ന് പിന്‍ വലിഞ്ഞിട്ടുണ്ട്.
മണല്‍ കടത്തിന് വേണ്ടി അകമ്പടി പോകുന്ന വാഹനങ്ങളും നിരീക്ഷണത്തിലാണ്. അനധികൃത കടവുകളില്‍ നിന്ന് പൊലീസിനെ ഏല്‍പ്പിക്കാനെന്ന് പറഞ്ഞ് യുവാവ് നാല് മാസം മുമ്പ് പണപ്പിരിവ് നടത്തിയ സംഭവം സ്റ്റേഷനില്‍ ചര്‍ച്ചാ വിഷയമായിരുന്നു.
അനധികൃതകടവും
തോണിയും തകര്‍ത്തു
കുമ്പള: മൊഗ്രാല്‍ കെ.കെ. പുറത്ത് അനധികൃത കടവും തോണിയും പൊലീസ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ കുമ്പള എസ്.ഐ. ടി.എം. വിപിനും സംഘവുമാണ് പരിശോധന നടത്തിയത്. അനധികൃതമായി ഇവിടെ നിന്ന് മണല്‍ കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.