പ്രധാന പ്രതിയെയും സ്ത്രീയെയും കണ്ടെത്താന്‍ വലവിരിച്ച് കുമ്പള പൊലീസ്

കുമ്പള: കര്‍ണാടക സ്വദേശികളായ ആട് മോഷണസംഘത്തില്‍പ്പെട്ട ഒരാള്‍ അറസ്റ്റിലായതോടെ പ്രധാന പ്രതിയെയും സ്ത്രീയെയും കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആടുകളെ കടത്താനുപയോഗിച്ച കാറിന്റെ ഡ്രൈവറും കര്‍ണാടക ബ്രഹ്മപുര രങ്കീലക്കര സ്വദേശിയുമായ സക്കഫുള്ള(23)യെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രഹ്മപുര രങ്കീലക്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്ത്രീയെയും ആട് മോഷണസംഘത്തിലെ പ്രധാനിയെയും ഇനി പിടികൂടാനുണ്ട്. സക്കഫുള്ള പൊലീസ് പിടിയിലായതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപം താമസിക്കുന്ന കെ.ബി അബ്ബാസിന്റെ 50,000 രൂപ വിലയുള്ള […]

കുമ്പള: കര്‍ണാടക സ്വദേശികളായ ആട് മോഷണസംഘത്തില്‍പ്പെട്ട ഒരാള്‍ അറസ്റ്റിലായതോടെ പ്രധാന പ്രതിയെയും സ്ത്രീയെയും കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആടുകളെ കടത്താനുപയോഗിച്ച കാറിന്റെ ഡ്രൈവറും കര്‍ണാടക ബ്രഹ്മപുര രങ്കീലക്കര സ്വദേശിയുമായ സക്കഫുള്ള(23)യെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രഹ്മപുര രങ്കീലക്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്ത്രീയെയും ആട് മോഷണസംഘത്തിലെ പ്രധാനിയെയും ഇനി പിടികൂടാനുണ്ട്. സക്കഫുള്ള പൊലീസ് പിടിയിലായതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപം താമസിക്കുന്ന കെ.ബി അബ്ബാസിന്റെ 50,000 രൂപ വിലയുള്ള ആട് ഉള്‍പ്പെടെ 14 ഓളം ആടുകളെ മോഷ്ടിച്ച കേസിലാണ് സക്കഫുള്ള അറസ്റ്റിലായത്.
ഉപ്പള കണ്ണാടിപ്പാറ, പ്രതാപ് നഗര്‍, സോങ്കാല്‍ എന്നിവിടങ്ങളില്‍ കന്നുകാലികളെ മോഷ്ടിച്ചതിന് പിന്നിലും ഇതേ സംഘമാണെന്ന് സംശയമുണ്ട്. മോഷണം പോയ അടുകളെ എത്തിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ആടുകളെ തിരിച്ചുകിട്ടാന്‍ അബ്ബാസും സഹോദരന്‍ അബ്ദുല്‍ ഹമീദും നിയമപരമായ പോരാട്ടം തുടരും. സഹോദരങ്ങളുടെ നിരന്തരമായ അന്വേഷണത്തിലൂടെയാണ് മോഷണസംഘത്തെ തിരിച്ചറിയാന്‍ സാധിച്ചത്.
പ്രതികള്‍ താമസിക്കുന്ന രങ്കീലക്കരയിലെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള ഷെഡില്‍ 75 ആടുകളെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷണം പോയ ആടുകളാണെന്നാണ് സംശയിക്കുന്നത്.

Related Articles
Next Story
Share it