മൊഗ്രാല്‍: അനുദിനം വികസന പാതയില്‍ മുന്നേറുന്ന കുമ്പള പഞ്ചായത്തിലെ ചികിത്സാലയമായ മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ അടിസ്ഥാന സൗകര്യ വികസനമൊരുക്കി വീണ്ടും കുമ്പള പഞ്ചായത്ത്.
ജീവിതശൈലി രോഗങ്ങള്‍ക്കും വെരിക്കോസ് വെയിന്‍, അലര്‍ജി, വെള്ളപ്പാണ്ട് പോലുള്ള മാറാ രോഗങ്ങള്‍ക്കും മറ്റും ഫലപ്രദമായ ചികിത്സ ലഭ്യമായി തുടങ്ങിയതോടെ യൂനാനി ഡിസ്‌പെന്‍സറില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ആസ്പത്രി അധികൃതര്‍ ടോക്കണ്‍ സിസ്റ്റം സംവിധാനമാക്കിയതോടെ അതിരാവിലെ തന്നെ രോഗികള്‍ ആസ്പത്രിയില്‍ എത്താന്‍ തുടങ്ങി. ഡിസ്പെന്‍സറി 9 മണിക്കാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. രാവിലെ 7മണിക്ക് തന്നെ എത്തുന്ന രോഗികള്‍ പുറത്ത് വെയിലും മഴയും കൊണ്ട് നില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. ഈ വിഷയം കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ നാസര്‍ മൊഗ്രാല്‍, യൂനാനി ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി എന്നിവര്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കുകയും 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുനാനി ഡിസ്‌പെന്‍സറിയുടെ കോമ്പൗണ്ടിനകത്ത് മേല്‍ക്കൂര അടക്കമുള്ള വിശാലമായ ഇരിപ്പിടവും ഒരുക്കിയത് രോഗികള്‍ക്ക് ഏറെ അനുഗ്രഹമായി.