ആരോഗ്യ-വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കി കുമ്പള പഞ്ചായത്ത്

കുമ്പള: കുമ്പള പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അവതരിപ്പിച്ചു. കുമ്പളയുടെ സമ്പൂര്‍ണ്ണ ആരോഗ്യ വിദ്യാഭ്യാസ ശുചിത്വം ലക്ഷ്യം വെച്ചുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. കാര്‍ഷിക, തീരദേശ, ഭിന്നശേഷി തുടങ്ങി അടിസ്ഥാന വികസനം ലക്ഷ്യം വെക്കുന്നതാണ് ബജറ്റ് 28,35,02,214 രൂപ വരവും 27,93,27,600 രൂപ ചിലവും പ്രതീക്ഷിക്കുന്നു.പ്രസിഡണ്ട് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ സബൂറ, ബി.എ റഹ്മാന്‍ ആരിക്കാടി, നസീമ ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് […]

കുമ്പള: കുമ്പള പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അവതരിപ്പിച്ചു. കുമ്പളയുടെ സമ്പൂര്‍ണ്ണ ആരോഗ്യ വിദ്യാഭ്യാസ ശുചിത്വം ലക്ഷ്യം വെച്ചുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. കാര്‍ഷിക, തീരദേശ, ഭിന്നശേഷി തുടങ്ങി അടിസ്ഥാന വികസനം ലക്ഷ്യം വെക്കുന്നതാണ് ബജറ്റ് 28,35,02,214 രൂപ വരവും 27,93,27,600 രൂപ ചിലവും പ്രതീക്ഷിക്കുന്നു.
പ്രസിഡണ്ട് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ സബൂറ, ബി.എ റഹ്മാന്‍ ആരിക്കാടി, നസീമ ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് ഉളുവാര്‍, മോഹന, റിയാസ്, അന്‍വര്‍ ഹുസൈന്‍ സംസാരിച്ചു. സെക്രട്ടറി ഗീത കുമാരി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജറുസന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it