കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പ്: സി.പി.എമ്മിന്റെ കള്ള പ്രചാരണത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും-മുസ്ലീം ലീഗ്

കാസര്‍കോട്: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി. അവിശുദ്ധ കൂട്ട് കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വം സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി കള്ള പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇവര്‍ സഖ്യമുണ്ടാക്കിയില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. ഇവരുടെ സഖ്യം വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്ലീം ലീഗ് സമൂഹത്തോട് വിളിച്ച് പറയുന്നത്. പരസ്യ സഖ്യം പുറത്തായപ്പോള്‍ സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് വന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിനും പത്രമാധ്യമങ്ങള്‍ക്കും നേരെ തിരിയുകയാണ്. […]

കാസര്‍കോട്: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി. അവിശുദ്ധ കൂട്ട് കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വം സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി കള്ള പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇവര്‍ സഖ്യമുണ്ടാക്കിയില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. ഇവരുടെ സഖ്യം വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്ലീം ലീഗ് സമൂഹത്തോട് വിളിച്ച് പറയുന്നത്. പരസ്യ സഖ്യം പുറത്തായപ്പോള്‍ സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് വന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിനും പത്രമാധ്യമങ്ങള്‍ക്കും നേരെ തിരിയുകയാണ്. മൂന്നംഗങ്ങളുള്ള സി.പി.എമ്മിന് അനുപാതികമായി സ്ഥിരം സമിതി ചെയര്‍മാന്‍ പദവി ലഭിച്ചതെന്നാണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി.യിലെ ഒമ്പത് അംഗങ്ങളും സി.പി.എമ്മിലെ മൂന്നംഗങ്ങളും പരസ്പര ധാരണയിലൂടെ മത്സരിച്ച് യു.ഡി.എഫിനെ പരാജയപ്പെടുത്തി ബി.ജെ.പി. രണ്ടും സി.പി.എം ഒന്നും സ്ഥിരം സമിതി അധ്യക്ഷ പദവി പങ്കിട്ടെടുക്കുകയായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് തിരെഞ്ഞെടുപ്പില്‍ സി.പി.എം വിട്ട് നിന്നത് ബി.ജെ.പിയെ എങ്ങനെയെങ്കിലും അധികാരത്തിലേറ്റുകയെന്ന അജണ്ടയുടെ ഭാഗമായിരുന്നുവെന്നും സ്ഥിരം സമിതി തിരെഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സി.പി.എം-ബി.ജെ.പി. ധാരണ പൊതു സമൂഹത്തില്‍ തുറന്ന് കാട്ടുന്നതിനായി മുസ്ലീം ലീഗ്-യൂത്ത് ലീഗ് കാമ്പയിന്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യൂസുഫ് ഉളുവാര്‍, ടി.എം. ഷുഹൈബ്, സയ്യിദ് ഹാദി തങ്ങള്‍, റഹ്‌മാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it