കുമ്പള-മുള്ളേരിയ റോഡ് വീതി കൂട്ടല്‍ പ്രവൃത്തി; കുമ്പളയില്‍ അപകട ഭീഷണി
കുമ്പള: കുമ്പള-മുള്ളേരിയ റോഡിന്റെ വീതി കൂട്ടല്‍ പ്രവൃത്തിയുടെ ഭാഗമായി കുമ്പള ടൗണിലെ വിവേകാനന്ദ സര്‍ക്കില്‍ പൊളിച്ച് മാറ്റി കുഴിയെടുത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. മൂന്നാഴ്ച്ച മുമ്പാണ് റോഡ് വീതി കൂട്ടല്‍ പ്രവൃത്തിയുടെ ഭാഹമായി കുമ്പള ടൗണിലും പ്രവൃത്തി നടത്തിയത്. ഇതിന്റെ ഭാഗമായി വിവേകാനന്ദ സര്‍ക്കില്‍ പൊളിച്ച് മാറ്റുകയും ഇവിടെ പത്തടി താഴ്ച്ചയുള്ള കുഴിയെടുക്കുകയും ചെയ്തിരുന്നു. ചുറ്റു ഭാഗത്തുമായി ചെറിയ രീതിയില്‍ കല്ലുകള്‍ കെട്ടിയിരിക്കുകയാണ്. എന്നാല്‍ ഈ ഭാഗത്ത് തെരുവ് വിളക്കുകള്‍ ഇല്ലാത്തത് കാരണം രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ കുഴിയില്‍ […]

കുമ്പള: കുമ്പള-മുള്ളേരിയ റോഡിന്റെ വീതി കൂട്ടല്‍ പ്രവൃത്തിയുടെ ഭാഗമായി കുമ്പള ടൗണിലെ വിവേകാനന്ദ സര്‍ക്കില്‍ പൊളിച്ച് മാറ്റി കുഴിയെടുത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. മൂന്നാഴ്ച്ച മുമ്പാണ് റോഡ് വീതി കൂട്ടല്‍ പ്രവൃത്തിയുടെ ഭാഹമായി കുമ്പള ടൗണിലും പ്രവൃത്തി നടത്തിയത്. ഇതിന്റെ ഭാഗമായി വിവേകാനന്ദ സര്‍ക്കില്‍ പൊളിച്ച് മാറ്റുകയും ഇവിടെ പത്തടി താഴ്ച്ചയുള്ള കുഴിയെടുക്കുകയും ചെയ്തിരുന്നു. ചുറ്റു ഭാഗത്തുമായി ചെറിയ രീതിയില്‍ കല്ലുകള്‍ കെട്ടിയിരിക്കുകയാണ്. എന്നാല്‍ ഈ ഭാഗത്ത് തെരുവ് വിളക്കുകള്‍ ഇല്ലാത്തത് കാരണം രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. കുഴിയുടെ ചുറ്റുഭാഗത്ത് അപകട സൂചനാബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.