അപാകത ചൂണ്ടിക്കാട്ടി കുമ്പള- മുള്ളേരിയ റോഡ് പ്രവൃത്തി തടഞ്ഞു

കുമ്പള: കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തി അപാകത ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് ഭരണ സമിതിയും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു. പത്ത് മാസം മുമ്പ് മഞ്ചേശ്വരം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കുമ്പള പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്ന് കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തിയുടെ കരാറു കമ്പനിക്ക് കുമ്പള ടൗണില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സീറോ പോയിന്റ് കുമ്പള പൊലീസ് സ്റ്റേഷന്‍ വരെ നീട്ടണമെന്നും ഫുട്പാത്ത് നിര്‍മ്മിച്ച് കൈവരി സ്ഥാപിക്കണെമെന്നും ഡിവൈഡറില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. റോഡ് […]

കുമ്പള: കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തി അപാകത ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് ഭരണ സമിതിയും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു. പത്ത് മാസം മുമ്പ് മഞ്ചേശ്വരം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കുമ്പള പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്ന് കുമ്പള-മുള്ളേരിയ റോഡ് പ്രവൃത്തിയുടെ കരാറു കമ്പനിക്ക് കുമ്പള ടൗണില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സീറോ പോയിന്റ് കുമ്പള പൊലീസ് സ്റ്റേഷന്‍ വരെ നീട്ടണമെന്നും ഫുട്പാത്ത് നിര്‍മ്മിച്ച് കൈവരി സ്ഥാപിക്കണെമെന്നും ഡിവൈഡറില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. റോഡ് പ്രവൃത്തി കുമ്പള ടൗണില്‍ എത്താറായപ്പോള്‍ ചില വ്യാപാരികള്‍ സീറോ പോയിന്റ് എവിടെയാണ് തിരക്കിയപ്പോള്‍ വിവേകാനന്ദ സര്‍ക്കിള്‍ വരെയെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് വ്യാപാരികള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിശത്ത് താഹിറയുടെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങളും വ്യാപാരികളും ചേര്‍ന്ന് പ്രവൃത്തി തടയുകയായിരുന്നു.
പഞ്ചായത്തിലെത്തി ഉന്നത ഉദ്യോഗസ്ഥര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

Related Articles
Next Story
Share it