കുമ്പള മര്‍ച്ചന്റ്‌സ് മുന്‍ സെക്രട്ടറി എം. മുഹമ്മദ് കുഞ്ഞി അന്തരിച്ചു

തളങ്കര: കുന്നില്‍ പടിഞ്ഞാര്‍ സ്വദേശിയും കുമ്പള നസീമ ട്രാവല്‍സ് ഉടമയുമായ എം. മുഹമ്മദ് കുഞ്ഞി (മമ്മു-58) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് മുന്‍ സെക്രട്ടറിയാണ്. തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തളങ്കര പടിഞ്ഞാറിലെ പരേതനായ എ.എച്ച് മഹമൂദ് ഹാജിയുടെയും സുലൈക്കയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സബീര്‍ (ദോഹ), സഫ്‌വാന, സഹദ. മരുമകന്‍: സാഹു. […]

തളങ്കര: കുന്നില്‍ പടിഞ്ഞാര്‍ സ്വദേശിയും കുമ്പള നസീമ ട്രാവല്‍സ് ഉടമയുമായ എം. മുഹമ്മദ് കുഞ്ഞി (മമ്മു-58) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് മുന്‍ സെക്രട്ടറിയാണ്. തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തളങ്കര പടിഞ്ഞാറിലെ പരേതനായ എ.എച്ച് മഹമൂദ് ഹാജിയുടെയും സുലൈക്കയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സബീര്‍ (ദോഹ), സഫ്‌വാന, സഹദ. മരുമകന്‍: സാഹു. സഹോദരങ്ങള്‍: ഹനീഫ എം.എച്ച്. (കുവൈറ്റ്), എം.എച്ച് അബ്ദുല്‍ ഖാദര്‍ (ശരീഫ ട്രാവല്‍സ്), അബൂബക്കര്‍ എം.എച്ച് (ശരീഫ ട്രാവല്‍സ്), നജീബ് (ശരീഫ ട്രാവല്‍സ്), ചാല അബൂബക്കറിന്റെ ഭാര്യ നസീമ, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ ഭാര്യ ഖൈറുന്നിസ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it