കുമ്പള കഞ്ചിക്കട്ട പാലം അപകടാവസ്ഥയില്‍; വലിയ വാഹനങ്ങള്‍ കടക്കുന്നത് നിരോധിച്ചു
കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അപകടാവസ്ഥയില്‍. ഇതോടെ പാലത്തിന് മുകളില്‍ കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചു. താഴെ കൊടിയമ്മ, കഞ്ചിക്കട്ട, ആരിക്കാടി പാലത്തിന് സമീപത്ത് താമസിക്കുന്നവര്‍ ഇതുമൂലം വലിയ ദുരിതത്തിലായി. അഞ്ചുവര്‍ഷം മുമ്പ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. പിന്നീട് പാലത്തിന്റെ അടി ഭാഗത്തിന്റെ ചിലഭാഗങ്ങള്‍ ഇളകി വീഴാന്‍ തുടങ്ങിയോടെ നാലുമാസം മുമ്പ് ജില്ലാ കലക്ടര്‍ എത്തി പാലം പരിശോധിച്ചതിന് ശേഷം വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് കല്ലുകള്‍ വെച്ച് തടഞ്ഞിരുന്നു. ചില വാഹന ഉടമകള്‍ കല്ലുകള്‍ മാറ്റി […]

കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അപകടാവസ്ഥയില്‍. ഇതോടെ പാലത്തിന് മുകളില്‍ കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചു. താഴെ കൊടിയമ്മ, കഞ്ചിക്കട്ട, ആരിക്കാടി പാലത്തിന് സമീപത്ത് താമസിക്കുന്നവര്‍ ഇതുമൂലം വലിയ ദുരിതത്തിലായി. അഞ്ചുവര്‍ഷം മുമ്പ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. പിന്നീട് പാലത്തിന്റെ അടി ഭാഗത്തിന്റെ ചിലഭാഗങ്ങള്‍ ഇളകി വീഴാന്‍ തുടങ്ങിയോടെ നാലുമാസം മുമ്പ് ജില്ലാ കലക്ടര്‍ എത്തി പാലം പരിശോധിച്ചതിന് ശേഷം വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് കല്ലുകള്‍ വെച്ച് തടഞ്ഞിരുന്നു. ചില വാഹന ഉടമകള്‍ കല്ലുകള്‍ മാറ്റി പിന്നീട് യാത്ര തുടര്‍ന്നു. പാലത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇടിഞ്ഞു വീഴാന്‍ തുടങ്ങിയതോടെ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരെത്തി മുച്ചക്ര വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്ന് പോകാന്‍ വഴിയൊരുക്കുകയും ബാക്കി ഭാഗത്ത് വലിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഇടുകയും ചെയ്തു.