കുമ്പള കഞ്ചിക്കട്ട പാലം അടച്ചിട്ടു; പ്രതിഷേധം ശക്തം, യു.ഡി.എഫ് കലക്ടറേറ്റ് ധര്‍ണ്ണ നടത്തി

കുമ്പള: കുമ്പള ഷേഡിക്കാവ്-കഞ്ചിക്കട്ട ചൂരിത്തടുക്ക പൊതുമരാമത്ത് പാതയിലെ കഞ്ചിക്കട്ട പാലം (വി.സി.ബി കം ബ്രിഡ്ജ്) അടച്ചിട്ട് മളി, കുണ്ടാപ്പു, കഞ്ചികട്ടെ, താഴെ കൊടിയമ്മ, ആരിക്കാടി, ചൂരിത്തടുക്ക, ചത്രംപള്ളം, ഊജാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി.മുച്ചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കുക, നിര്‍ദ്ദിഷ്ട വി.സി.ബി കം ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങാനുള്ള നടപടി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിദ്യാനഗര്‍ ബി.സി റോഡില്‍ നിന്ന് […]

കുമ്പള: കുമ്പള ഷേഡിക്കാവ്-കഞ്ചിക്കട്ട ചൂരിത്തടുക്ക പൊതുമരാമത്ത് പാതയിലെ കഞ്ചിക്കട്ട പാലം (വി.സി.ബി കം ബ്രിഡ്ജ്) അടച്ചിട്ട് മളി, കുണ്ടാപ്പു, കഞ്ചികട്ടെ, താഴെ കൊടിയമ്മ, ആരിക്കാടി, ചൂരിത്തടുക്ക, ചത്രംപള്ളം, ഊജാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി.
മുച്ചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കുക, നിര്‍ദ്ദിഷ്ട വി.സി.ബി കം ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങാനുള്ള നടപടി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിദ്യാനഗര്‍ ബി.സി റോഡില്‍ നിന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാരെ കലക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ബി.എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രവി പൂജാരി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ, മുസ്‌ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ്, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിര്‍ മൊഗ്രാല്‍, ലക്ഷമണ പ്രഭു, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ റഹ്മാന്‍ ആരിക്കാടി, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, എം.പി ഖാലിദ്, സിദ്ദീഖ് ദണ്ഡഗോളി, അഷ്‌റഫ് കൊടിയമ്മ, അബ്ബാസ് കൊടിയമ്മ, മുഹമ്മദ് കുഞ്ഞി ആരിക്കാടി, രാമ കാര്‍ള, സത്താര്‍ ആരിക്കാടി, എ മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ റാഡോ, കെ.എം അബ്ബാസ്, ഐ. മുഹമ്മദ് റഫീഖ്, മൂസാ ഹാജി കോഹിനൂര്‍, ലക്ഷ്മണ്‍ കുണ്ടാപ്പ്, ആയിഷ ഹൈദര്‍, അബ്ബാസ് എം.ബി, ബി.കെ. അബ്ദുല്ല, സിദ്ദീഖ് ഊജാര്‍, നൗഫല്‍ കൊടിയമ്മ, ഖാലിദ് കുണ്ടാപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it