മയക്കുമരുന്ന് കടത്തും കര്‍ണാടക മദ്യ വില്‍പനയും വ്യാപകമാവുമ്പോഴും മൂന്ന് മാസമായി കുമ്പള എക്‌സൈസിന് നാഥനില്ല

കുമ്പള: മയക്കുമരുന്നും കര്‍ണാടക നിര്‍മിത മദ്യവും നാട്ടിലാകെ ഒഴുകുമ്പോഴും കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കസേര മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. കുമ്പള എക്‌സൈസ് റേയ്ഞ്ച് പരിധിയില്‍ മയക്കുമരുന്ന്-മദ്യ മാഫിയകള്‍ അഴിഞ്ഞാടുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ ഇല്ലാത്തത് കാരണം ഇത്തരം മാഫിയകള്‍ക്ക് കൈവിലങ്ങ് വെക്കാന്‍ കഴിയാത്തത് എക്‌സൈസിന് തന്നെ നാണക്കേടായി മാറുന്നു. മൂന്ന് മാസം പിന്നിട്ടിട്ടും ഇന്‍സ്‌പെക്ടറെ നിയമിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. കാഞ്ഞങ്ങാട് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാറിനാണ് കുമ്പള എക്‌സൈസ് ഓഫീസിന്റെ ചുമതല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് […]

കുമ്പള: മയക്കുമരുന്നും കര്‍ണാടക നിര്‍മിത മദ്യവും നാട്ടിലാകെ ഒഴുകുമ്പോഴും കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കസേര മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. കുമ്പള എക്‌സൈസ് റേയ്ഞ്ച് പരിധിയില്‍ മയക്കുമരുന്ന്-മദ്യ മാഫിയകള്‍ അഴിഞ്ഞാടുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ ഇല്ലാത്തത് കാരണം ഇത്തരം മാഫിയകള്‍ക്ക് കൈവിലങ്ങ് വെക്കാന്‍ കഴിയാത്തത് എക്‌സൈസിന് തന്നെ നാണക്കേടായി മാറുന്നു. മൂന്ന് മാസം പിന്നിട്ടിട്ടും ഇന്‍സ്‌പെക്ടറെ നിയമിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. കാഞ്ഞങ്ങാട് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാറിനാണ് കുമ്പള എക്‌സൈസ് ഓഫീസിന്റെ ചുമതല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വിതരണം നടക്കുന്നത് ഉപ്പളയിലാണ്. ഉപ്പളയില്‍ കുമ്പള എക്‌സൈസിന്റെ പരിശോധന അടുത്ത കാലത്ത് നല്ല രീതിയില്‍ നടന്നിട്ടില്ലെന്നും ഈ മാഫിയകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറുന്നതായും പറയുന്നു. ബായാര്‍, പൈവളിഗെ, ചേവാര്‍, ധര്‍മ്മത്തടുക്ക, പെര്‍മുദെ, ഉപ്പള എന്നിവിടങ്ങളില്‍ മദ്യവും മയക്കുമരുന്നും സുലഭമായി വില്‍പ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുമ്പോള്‍ എക്‌സൈസിന് നാഥനില്ലാത്തത് കാരണം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് മറ്റു ഉദ്യോഗസ്ഥര്‍. കോവിഡ് കാലത്ത് ചെറിയ തോതില്‍ മയക്കുമരുന്നും മദ്യവും കടത്തിയ കേസിലെ പ്രതികളെ പിടികൂടിയപ്പോള്‍ അപ്പോള്‍ തന്നെ നോട്ടീസ് നല്‍കി വിട്ടയച്ചിരുന്നു. ഈ പ്രതികള്‍ ഇപ്പോഴും കോടതിയില്‍ ഹാജരാകാതെ നാട്ടില്‍ വിലസുന്നുണ്ട്. കുമ്പള എക്‌സൈസ് ഓഫീസ് കോംമ്പോണ്ടിനകത്തും പുറത്തുമായി അബ്കാരി കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പ്രധാന ഗേറ്റ് പോലും വാഹനങ്ങള്‍ കാരണം അടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങളുടെ സാമഗ്രികള്‍ രാത്രി കാലങ്ങളില്‍ കടത്തി കൊണ്ടു പോകുമെന്ന ഭയം ജീവനക്കാര്‍ക്കുണ്ട്. മദ്യ മാഫിയക്കെതിരെ ഒരു വര്‍ഷം മുമ്പ് നടപടി കര്‍ശനമാക്കിയ വിരോധത്തില്‍ രാത്രിയില്‍ ഒരാള്‍ കുപ്പിയില്‍ പെട്രോള്‍ ഒഴിച്ച് എക്‌സൈസ് ഓഫീസിനകത്തേക്ക് വലിച്ചെറിഞ്ഞ് തീവെക്കാന്‍ ശ്രമിക്കുകയും പുറത്ത് നിര്‍ത്തിയിട്ട ജീപ്പിലെ സീറ്റുകള്‍ കീറി നശിപ്പിക്കുകയുമുണ്ടായിരുന്നു. ഇക്കാരണത്താല്‍ രാത്രി കാലത്ത് ഉദ്യോസ്ഥര്‍ ഭീതിയോടെയാണ് കഴിയുന്നത്.

Related Articles
Next Story
Share it