കുമാരനാശാന്‍-മാനവികതയുടെ മഹാകാവ്യം
സാമൂഹികോന്നമന ആദര്‍ശങ്ങളും മനുഷ്യകേന്ദ്രീകൃതമായ ലോകകാഴ്ചപ്പാടും അദ്വൈതത്തിലൂന്നിയ ദര്‍ശനങ്ങളും പ്രാപഞ്ചികസമസ്യകളും വിശ്വസ്‌നേഹവും ജീവിതത്തിന്റെ പൊരുളന്വേഷണവുമാണ് കുമാരനാശാന്‍ കവിതകളുടെ ആകെ കാതല്‍.എങ്കിലും അവയുടെയെല്ലാം അടിയില്‍ ജ്വലിച്ചു നില്‍ക്കുന്നത് തികഞ്ഞ മാനവികതയാണെന്ന് കാണാം. സ്വാതന്ത്ര്യം, സ്വാശ്രയത്വം, സ്‌നേഹം, പ്രേമം, കരുണ, അനുരാഗം, വാത്സല്യം, പ്രീതി, അന്‍പ്, സഹാനുഭൂതി, ഭൂതദയ, കൃപ, മമത, ഈശ്വരചിന്ത തുടങ്ങിയ സംജ്ഞകളിലൂടെയാണ് കവി മാനവികതയെ വിവക്ഷിക്കുന്നത്.ജാതിഭേദം, അയിത്തം, ഉച്ചനീചത്വം, സവര്‍ണാവര്‍ണ വിവേചനം, അസമത്വം, പാരതന്ത്ര്യം, സ്‌നേഹരാഹിത്യം, ദുരാചാരങ്ങള്‍, സുഖഭോഗാസക്തി, സ്ത്രീവിവേചനം, അനീതി, അധാര്‍മികത എന്നിവയെ ആശാന്‍ പ്രത്യക്ഷത്തില്‍ത്തന്നെ […]
സാമൂഹികോന്നമന ആദര്‍ശങ്ങളും മനുഷ്യകേന്ദ്രീകൃതമായ ലോകകാഴ്ചപ്പാടും അദ്വൈതത്തിലൂന്നിയ ദര്‍ശനങ്ങളും പ്രാപഞ്ചികസമസ്യകളും വിശ്വസ്‌നേഹവും ജീവിതത്തിന്റെ പൊരുളന്വേഷണവുമാണ് കുമാരനാശാന്‍ കവിതകളുടെ ആകെ കാതല്‍.എങ്കിലും അവയുടെയെല്ലാം അടിയില്‍ ജ്വലിച്ചു നില്‍ക്കുന്നത് തികഞ്ഞ മാനവികതയാണെന്ന് കാണാം. സ്വാതന്ത്ര്യം, സ്വാശ്രയത്വം, സ്‌നേഹം, പ്രേമം, കരുണ, അനുരാഗം, വാത്സല്യം, പ്രീതി, അന്‍പ്, സഹാനുഭൂതി, ഭൂതദയ, കൃപ, മമത, ഈശ്വരചിന്ത തുടങ്ങിയ സംജ്ഞകളിലൂടെയാണ് കവി മാനവികതയെ വിവക്ഷിക്കുന്നത്.ജാതിഭേദം, അയിത്തം, ഉച്ചനീചത്വം, സവര്‍ണാവര്‍ണ വിവേചനം, അസമത്വം, പാരതന്ത്ര്യം, സ്‌നേഹരാഹിത്യം, ദുരാചാരങ്ങള്‍, സുഖഭോഗാസക്തി, സ്ത്രീവിവേചനം, അനീതി, അധാര്‍മികത എന്നിവയെ ആശാന്‍ പ്രത്യക്ഷത്തില്‍ത്തന്നെ […]
സാമൂഹികോന്നമന ആദര്‍ശങ്ങളും മനുഷ്യകേന്ദ്രീകൃതമായ ലോകകാഴ്ചപ്പാടും അദ്വൈതത്തിലൂന്നിയ ദര്‍ശനങ്ങളും പ്രാപഞ്ചികസമസ്യകളും വിശ്വസ്‌നേഹവും ജീവിതത്തിന്റെ പൊരുളന്വേഷണവുമാണ് കുമാരനാശാന്‍ കവിതകളുടെ ആകെ കാതല്‍.
എങ്കിലും അവയുടെയെല്ലാം അടിയില്‍ ജ്വലിച്ചു നില്‍ക്കുന്നത് തികഞ്ഞ മാനവികതയാണെന്ന് കാണാം. സ്വാതന്ത്ര്യം, സ്വാശ്രയത്വം, സ്‌നേഹം, പ്രേമം, കരുണ, അനുരാഗം, വാത്സല്യം, പ്രീതി, അന്‍പ്, സഹാനുഭൂതി, ഭൂതദയ, കൃപ, മമത, ഈശ്വരചിന്ത തുടങ്ങിയ സംജ്ഞകളിലൂടെയാണ് കവി മാനവികതയെ വിവക്ഷിക്കുന്നത്.
ജാതിഭേദം, അയിത്തം, ഉച്ചനീചത്വം, സവര്‍ണാവര്‍ണ വിവേചനം, അസമത്വം, പാരതന്ത്ര്യം, സ്‌നേഹരാഹിത്യം, ദുരാചാരങ്ങള്‍, സുഖഭോഗാസക്തി, സ്ത്രീവിവേചനം, അനീതി, അധാര്‍മികത എന്നിവയെ ആശാന്‍ പ്രത്യക്ഷത്തില്‍ത്തന്നെ ചോദ്യം ചെയ്യുകയോ, എതിര്‍ക്കുകയോ ചെയ്യുന്നു.
'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ,
ചോദിക്കുന്നു നീര്‍'- എന്ന് ചണ്ഡാലഭിക്ഷുകിയില്‍ ബുദ്ധഭിക്ഷുവായ ആനന്ദനെക്കൊണ്ട് പറയിപ്പിക്കുന്നത് നോക്കൂ.
നീര് ജീവന്റെ ആധാരമാണ്. ജാതി അതിന്റെ വൈരിയും. സാഹോദര്യം മാനവികതയുടെ മൂലമന്ത്രവും.
ജാതി ചോദിക്കുന്നില്ലെന്നും സോദരി എന്ന് സംബോധന ചെയ്തതുമായ മാനവികതയുടെ അവാച്യ വെളിച്ചമാണ് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തുരത്തപ്പെട്ട ചാമര്‍നായകന്റെ കിടാത്തിയായ മാതംഗിയില്‍ മാറ്റമുണ്ടാക്കിയത്.
അന്നത്തെ നടപ്പനുസരിച്ച് ജാതിയില്‍ വളരെത്താഴ്ന്ന ചണ്ഡാലികയെ സോദരീ എന്നും ഭഗിനീ എന്നും ഉന്നത കുലജാതനായ, ബുദ്ധശിഷ്യനായ ആനന്ദന്‍ വിളിക്കുന്നതും അവളില്‍ നിന്ന് ദാഹജലം വാങ്ങിക്കുടിക്കുന്നതും സാമൂഹിക വിപ്ലവത്തിന് നിദാനമായ വലിയൊരു കാര്യമാണ്.
പുലയനായ ചാത്തനെ നമ്പൂതിരിസ്ത്രീയായ സാവിത്രി ഭര്‍ത്താവായി വരിക്കുന്നതും അവര്‍ പുലയച്ചാളയില്‍ സന്തോത്തോടെ പുലരുന്നതും മാനവികതയുടെ ദിവ്യവെളിച്ചം കൊണ്ടു തന്നെ.
ഭൂമിയിലെ ഏതു ദുരവസ്ഥയെയും മനുഷ്യസ്‌നേഹം കൊണ്ട് മറികടക്കാമെന്ന് ഉദ്‌ഘോഷിക്കുകയാണിവിടെ മഹാകവി.
കൊഴിഞ്ഞുവീണ പൂവില്‍ മനുഷ്യജീവിതത്തിന്റെ വിവിധ അവസ്ഥകള്‍ കാണുന്നതും നശ്വരതയെ തിരിച്ചറിയുന്നതും അവനി വാഴ്‌വ് കിനാവ് കഷ്ടം! എന്ന് ബോധ്യപ്പെടുന്നതും മാനവികതയിലൂന്നിയ ദര്‍ശനികത തന്നെ.
'കരുതുവതിഹ ചെയ്യ വയ്യ,
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം.
പരമഹിത മറിഞ്ഞു കൂടയായു -
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം!'
എന്ന് ലീലാകാവ്യത്തില്‍ വിചാരപ്പെടുന്നതും അസുലഭമായ മനുഷ്യജീവിതം മഹനീയമാക്കണമെന്ന ധ്വന്യാര്‍ത്ഥത്തോടെയാണ്.
'തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ -
യൊട്ടല്ലഹോ ജാതികോമരങ്ങള്‍!'
എന്ന് ദുരവസ്ഥയില്‍ രോഷത്തോടു കൂടി സങ്കടപ്പെടുന്നത് മാനവികതാബോധത്തിന്റെ നിദര്‍ശനങ്ങളിലൊന്നത്രേ.
'നരനു നരനശുദ്ധ വസ്തുവാണു പോലും
ധരയില്‍ നടപ്പതു തീണ്ടലാണു പോലും,
നരകമിവിടമാണു ഹന്ത! കഷ്ടം,
ഹര ഹര! ഇങ്ങനെ വല്ലനാടുമുണ്ടോ?'
എന്ന് പരിതപിക്കുകയും ചെയ്യുന്നുണ്ട് മനുഷ്യമഹത്വം വാഴ്ത്തുന്ന മഹാകവി.
'കരയായ്ക ഭഗിനീ, നീ കളക ഭീരുത,
ശാന്തി വരും, നിന്റെ വാര്‍ നെറുക
ഞാന്‍ തലോടുവന്‍!'
എന്ന് കരുണയില്‍ ഉപഗുപ്തനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്.
കേവലം ഉപരിപ്ലവമായ ചിന്തകളല്ല, കരുത്താര്‍ന്ന കാവ്യബോധമാണ് ആശാനുളളത്. അത് മാനവികതയിലും പുരോഗതിയിലും ശാസ്ത്രത്തിലും ചരിത്രത്തിലും സാമൂഹിക പരിവര്‍ത്തനത്തിലും ഊന്നിയുള്ളതാണ്. ഭാവാത്മകതയുടെ ശില്‍പബോധവും ആഖ്യാനത്തിന്റെ സൗകുമാര്യവും സമാസമം ചേര്‍ത്തു രചിച്ച മാനവ ജീവിതഗാഥകളാണ് ആശാന്‍ കൃതികളെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സ്‌നേഹഗായകന്‍, ആശയഗംഭീരന്‍, വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. മനുഷ്യകഥാനുഗായകനാണ് ആശാന്‍. രുദിതാനുസാരിയുമാണ് കവി. കരച്ചിലിനെ പിന്തുടരുന്നവര്‍. ശോകത്തെ ശ്ലോകം കൊണ്ട് ലഘൂകരിക്കുന്നവര്‍.
ആശാന്റെ നായികമാരെല്ലാം ദുഃഖപുത്രിമാരാണെങ്കിലും തനതായ വ്യക്തിത്വം പുലര്‍ത്തുന്നവരാണ്. സ്ത്രീ കരുത്തിന്റെ പ്രതീകങ്ങളായും ചിലപ്പോള്‍ ദൗര്‍ബല്യങ്ങളായും അവര്‍ മാറുന്നു.
സീതാകാവ്യത്തില്‍ സീത തൊടുക്കുന്ന ചോദ്യശരങ്ങളോരോന്നും പുരുഷ കേന്ദ്രീകൃതമായ ദാക്ഷിണ്യമില്ലാത്ത രാജനീതിയുടെ മാറുപിളര്‍ക്കാന്‍ പോന്നതാണ്.
ഉത്പതിഷ്ണുവും മഹാദാര്‍ശനികനും അദ്വൈതിയും യുഗപുരുഷനുമായ ശ്രീ നാരായണ ഗുരുവുമായുള്ള സഹവാസം, ബംഗളൂരു-ചെന്നൈ-കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച ഉന്നത വിദ്യാഭ്യാസം, സംസ്‌കൃതം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ബുദ്ധദര്‍ശനങ്ങളോടുള്ള ആഭിമുഖ്യം, എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി എന്ന നിലയിലുള്ള സാമൂഹിക-സംഘടനാ പ്രവര്‍ത്തനാനുഭവങ്ങള്‍, ഓടു ഫാക്ടറി പാര്‍ട്ണര്‍ എന്ന നിലയിലുള്ള വ്യാവസായിക-തൊഴിലാളി കാഴ്ചപ്പാട് എന്നിവയെല്ലാം ആശാനിലെ മാനവവാദിയെ തേച്ചുമിനുക്കി തിളക്കിയെടുത്തു.
ആദ്യകാലത്തെഴുതിയ സ്‌തോത്രകൃതികളും സൗന്ദര്യ ലഹരിയും ബാലരാമായണവും മാറ്റിവെച്ചാല്‍, പിന്നീടെഴുതിയ വീണപൂവ്, ഒരു സിംഹപ്രസവം, ചണ്ഡാലഭിക്ഷുകി, ലീല, നളിനി, കരുണ, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ശ്രീബുദ്ധ ചരിതം, ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്നീ കാവ്യങ്ങളിലും പുഷ്പവാടി, മണിമല, വനമാല കവിതാ സമാഹാരങ്ങളിലും നിറഞ്ഞു കവിയുന്നത് മാനവികതയുടെ മഹാമന്ത്രങ്ങള്‍ തന്നെ.
'സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം,
സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു.
സ്‌നേഹം താന്‍ ശക്തി ജഗത്തില്‍ സ്വയം
സ്‌നേഹം താനാനന്ദമാര്‍ക്കും...'
എന്ന് ഇക്കവി ഉദ്‌ഘോഷിക്കുന്നു.
'സ്‌നേഹമാണഖില സാരമൂഴിയില്‍!
സ്‌നേഹസാരമിഹ സത്യമേകമാം.
മോഹനം ഭുവന സംഗമിങ്ങതില്‍
സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍!'
എന്ന് നളിനിയില്‍ കണ്ടെത്തുന്നു.
'സ്‌നേഹിക്കയുണ്ണി നീ
നിന്നെ ദ്രോഹിക്കുന്ന ജനത്തെയും!'
എന്ന് ഉപദേശിക്കുന്നു. സ്‌നേഹത്തിന് അനുപൂരകമായി സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച് കുമാര കവി ഏറെ പാടുന്നുണ്ട്.
'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം!' എന്ന് ഒരു ഉദ്‌ബോധനം എന്ന കവിതയില്‍ വെളിവാക്കുന്നു.
'സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍ - സ്‌നേഹ
വ്യാഹതി തന്നെ മരണം.
സ്‌നേഹം നരകത്തിന്‍ ദ്വീപില്‍ - സ്വര്‍ഗ
ഗേഹം പണിയും പടുത്വം'
എന്നും കൂട്ടിച്ചേര്‍ക്കുന്നു.
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളി നിങ്ങളെത്താന്‍' -എന്ന്
ദുരവസ്ഥയിലും
'നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും
കാട്ടു പുല്ലല്ല സാധു പുലയന്‍!'
എന്ന് ചണ്ഡാലഭിക്ഷുകിയിലും പ്രസ്താവിക്കുന്നു.
'തന്നതില്ലപരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍.
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥ ശങ്കയാല്‍!'
(നളിനി) എന്ന് മനുഷ്യാവസ്ഥയുടെ പരിമിതി മനസിലാക്കുന്നു.
'ഹാ! സുഖങ്ങള്‍ വെറും ജാലം
ആരറിവൂ നിയതി തന്‍
ത്രാസു പൊങ്ങുന്നതും
താനേ താണു പോവതും.'
എന്ന് നിസ്സംഗത പുലര്‍ത്തുന്നു.
'ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ -
ക്കിന്നത്തെ ആചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം - അതില്‍
മൂളായ്ക സമ്മതം രാജന്‍!'
എന്ന ലോകസത്യം കണ്ടെത്തുന്നു.
ഉയര്‍ന്ന സാമൂഹിക ബോധം, പതിതരോടും വ്യാകുലചിത്തരോടുമുള്ള അനുകമ്പ, സ്ത്രീജനങ്ങളോടുള്ള കരുതല്‍, സാഹോദര്യം, മൈത്രി തുടങ്ങിയ ഉദാത്തമൂല്യങ്ങളെല്ലാം കുമാരനാശാന്‍ എന്ന മാനവികതയുടെ മഹാകാവ്യകാരന്‍ ലോകത്തോട് വിളംബരപ്പെടുത്തുന്നു.
-രവീന്ദ്രന്‍ പാടി