പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കുലകൊത്തി; ഭണ്ഡാരം എഴുന്നള്ളത്ത് 23ന്

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കുലകൊത്തി. പുള്ളിക്കരിങ്കാളി അമ്മയുടെ നര്‍ത്തകന്‍ ഗണേഷ് വെളിച്ചപ്പാട് കാര്‍മികത്വം വഹിച്ചു.കളിയാട്ടത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ഭണ്ഡാര ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം എഴുന്നള്ളത്ത്, രാത്രി 8.30ന് മഹിളാസംഘം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 9.30ന് മറുപുത്തരി ഉത്സവം എഴുന്നള്ളത്ത്, 24ന് പുല്ലൂര്‍ണ്ണന്‍ കാളപുലിയന്‍ പുലിക്കണ്ടന്‍ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി 9 മണിക്ക് കരിന്തിരി നായര്‍ തെയ്യത്തിന്റെ വെള്ളാട്ടം, എഴുന്നള്ളത്ത്, രാത്രി 2 മണിക്ക് പുലിചേകവന്‍ തെയ്യം, […]

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കുലകൊത്തി. പുള്ളിക്കരിങ്കാളി അമ്മയുടെ നര്‍ത്തകന്‍ ഗണേഷ് വെളിച്ചപ്പാട് കാര്‍മികത്വം വഹിച്ചു.
കളിയാട്ടത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ഭണ്ഡാര ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം എഴുന്നള്ളത്ത്, രാത്രി 8.30ന് മഹിളാസംഘം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 9.30ന് മറുപുത്തരി ഉത്സവം എഴുന്നള്ളത്ത്, 24ന് പുല്ലൂര്‍ണ്ണന്‍ കാളപുലിയന്‍ പുലിക്കണ്ടന്‍ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി 9 മണിക്ക് കരിന്തിരി നായര്‍ തെയ്യത്തിന്റെ വെള്ളാട്ടം, എഴുന്നള്ളത്ത്, രാത്രി 2 മണിക്ക് പുലിചേകവന്‍ തെയ്യം, പുലര്‍ച്ചെ 4 മണിക്ക് കരിന്തിരി നായര്‍ തെയ്യം, 25ന് രാവിലെ ആറുമണിക്ക് കാളപ്പുലിയന്‍ തെയ്യം, 7.30ന് പുലിക്കണ്ടന്‍ തെയ്യം, 8.30ന് പുല്ലൂര്‍ണ്ണന്‍ തെയ്യം, 9.30ന് പുല്ലൂരാളി തെയ്യം, 10 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചയ്ക്ക് 12 മണിക്ക് നടുകളിയാട്ട ആരംഭം.
വൈകിട്ട് അഞ്ചുമണി മുതല്‍ പുല്ലൂര്‍ണ്ണന്‍, വേട്ടക്കൊരു മകന്‍, കാളപ്പുലിയന്‍ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി 8.00 മണിക്ക് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, 8.30ന് പുഷ്പാര്‍ച്ചന പൂജ, രാത്രി 9.30ന് പുലിക്കണ്ടന്‍ തെയ്യത്തിന്റെ വെള്ളാട്ടം, എഴുന്നള്ളത്ത് ബിംബദര്‍ശനം, പുലര്‍ച്ചെ 4.30ന് ആയിരത്തിരി മഹോത്സവം.
26ന് രാവിലെ 6 മണിക്ക് കാര്യക്കാരന്‍ (ആലി തെയ്യം), 7 മണി മുതല്‍ കാളപ്പുലിയന്‍ എന്നീ തെയ്യങ്ങള്‍, 11 മണിക്ക് മന്ത്രമൂര്‍ത്തി, 2.30ന് വേട്ടക്കൊരു മകന്‍ തെയ്യം, തുടര്‍ന്ന് പുല്ലൂര്‍ണ്ണന്‍ തെയ്യം, 5 മണിക്ക് പുല്ലൂരാളി തെയ്യം, 5.30ന് വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവയുണ്ടാകും.

Related Articles
Next Story
Share it