നൂല്‍ മഴയുടെ സൗന്ദര്യം നുകരാന്‍ റാണിപുരം യാത്രയുമായി കുടുംബശ്രീ

കാഞ്ഞങ്ങാട്: പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യ ഭൂമിയിലെ നൂല്‍ മഴയുടെ ഭംഗി ആസ്വദിക്കാന്‍ മഴ യാത്രയുമായി കുടുംബശ്രീ സി.ഡി.എസ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തകര്‍.കോടോം-ബേളൂര്‍-പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റാണിപുരത്തേക്കാണ് പ്രകൃതിയെ അറിയാന്‍ യാത്ര നടത്തിയത്. പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവും വിവിധ സസ്യ ജന്തു ജാലങ്ങളെ കുറിച്ചുള്ള പഠനവും ലക്ഷ്യമിട്ടാണ് യാത്ര.പരിപാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പി. കുഞ്ഞികൃഷ്ണന്‍, ഇ. ബാലകൃഷ്ണന്‍, നിഷ അനന്ദന്‍, രാജീവന്‍ ചീരോല്‍, കെ. സോയ, […]

കാഞ്ഞങ്ങാട്: പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യ ഭൂമിയിലെ നൂല്‍ മഴയുടെ ഭംഗി ആസ്വദിക്കാന്‍ മഴ യാത്രയുമായി കുടുംബശ്രീ സി.ഡി.എസ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തകര്‍.
കോടോം-ബേളൂര്‍-പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റാണിപുരത്തേക്കാണ് പ്രകൃതിയെ അറിയാന്‍ യാത്ര നടത്തിയത്. പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവും വിവിധ സസ്യ ജന്തു ജാലങ്ങളെ കുറിച്ചുള്ള പഠനവും ലക്ഷ്യമിട്ടാണ് യാത്ര.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പി. കുഞ്ഞികൃഷ്ണന്‍, ഇ. ബാലകൃഷ്ണന്‍, നിഷ അനന്ദന്‍, രാജീവന്‍ ചീരോല്‍, കെ. സോയ, പി. ശ്രീവിദ്യ, ബിനിമോള്‍, വി. രേഷ്മ, റെനീസ് കണ്ണാടിപ്പാറ, പി.എല്‍ ഉഷ, കെ. അജിത, പി. രാജി, സി. ബിന്ദു, കെ.വി തങ്കമണി പ്രസംഗിച്ചു.

Related Articles
Next Story
Share it